Wednesday, June 22, 2011

പ്രവാസി

പറയാന്‍ ഒരുപാടുണ്ട് ചേട്ടാ..

കേള്‍ക്കട്ടെ..
വേനലു മാറി,
മഴ വന്നു,
അച്ഛന്റെ ജോലി, 
എട്ടത്തീടെ ശമ്പളം, 

എന്നെപ്പറ്റിയിതു വരെയെന്തേ 
ചോദിച്ചില്ല..

ഞാന്‍
ഫോണ്‍ താഴെ വച്ചു.. 

19 comments:

  1. പ്രവാസിയുടെ ദുഃഖം..എപ്പോഴെക്കെയോ ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്..

    ReplyDelete
  2. വാല്യക്കാരന്‍ എന്ന പ്രവാസിയായത്‌

    ReplyDelete
  3. പരിഭവങ്ങള്‍ തന്നെ എപ്പോഴും...രണ്ടു വാക്കില്‍ കാര്യം പറഞ്ഞു.. നന്നായി...
    ആശംസകള്‍ നേരുന്നു..

    www.ettavattam.blogspot.com

    ReplyDelete
  4. ചെറുത്‌, പക്ഷെ അത്രേം ധാരാളം, അതിലടങ്ങിയിരിക്കുന്നത്‌ ഒരുപാട്.

    ReplyDelete
  5. അഭിപ്രായങ്ങള്‍ക്ക് നന്ദി..

    ഞാനൊരു പ്രവാസിയല്ല..

    ഒരു രണ്ടു വര്‍ഷം മുമ്പ് കണ്ടു മുട്ടിയ ഒരു സുഹൃത്തിന്റെ വേദന വെറുതെ കുറിച്ചിട്ടെന്നു മാത്രം..

    ReplyDelete
  6. പ്രവാസം വിരഹം മാത്രമല്ല, വേദനയുംകൂടിയാണ്...

    ReplyDelete
  7. "പ്രയാസി" എന്ന് പറയുമ്പോള്‍
    പണ്ടാര്‍ക്കോ പറ്റിയ സ്പെല്ലിംഗ് മിസ്റ്റയ്ക്കാണത്രേ
    "പ്രവാസി"..!!

    മൂന്നാലു വരിയില്‍ ഒരു പ്രവാസം വരച്ചിടുമ്പോള്‍
    വാല്യെക്കാരന്‍റെ തൂലികത്തുമ്പിന്‍റെ മൂര്‍ച്ച
    ഒരു പ്രവാസിയെന്ന നിലക്ക് ഞാന്‍ അനുഭവിക്കുന്നു..

    ഫോണ്‍ എടുക്കുന്നതിന്റെയും വെക്കുന്നതിന്റെയും
    ഇടക്കുള്ള ആ നിസ്സംഗതയുടെ ചിത്രം മതി,
    ഏതൊരു പ്രവാസിക്കും ഒരു നിമിഷം പ്രയാസിയാകാന്‍..


    കുറിയ വാക്കുകളില്‍ പെരിയ ആശയം പറഞ്ഞിട്ട പാപ്പികുഞ്ഞിനു
    ഒരു കൊട്ട അഭിനന്ദനങ്ങള്‍..

    ReplyDelete
  8. ചെറുതും പറഞ്ഞുകേട്ടിട്ടുണ്ട് ഇങ്ങനെയുള്ള വിഷമങ്ങള്. ചുരുങ്ങിയ വാക്കില്‍ പാപ്പി അത് പോസ്റ്റാക്കി, പക്ഷേ ‘കവിത’ ആയിട്ടില്ല. വേണേലൊരു മിനികഥ ആക്കി എടുക്കാമായിരുന്നു. അപ്പൊ നല്ല ശ്രമത്തിന് ആശംസകള്‍!. കാണാവേ :)

    എന്നോ മനസ്സില്‍ കയറിയ ഒരു പോസ്റ്റിന്‍‍റെ ഭാഗം!

    പൈസായുടെ അത്യാവശ്യം വന്നാല്‍
    ഒരു മിസ്സ് കോള്‍ അടിച്ചേക്കു
    രണ്ടെണ്ണം അടിക്കുവാണെങ്കില്‍‍ ഞാന്‍ വിളിക്കാം

    അവളും പറഞ്ഞു ഒരു മിസ്സ്കോളിന്‍‍റെ കണക്ക്
    ഒരു മിസ്സ്കോള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് സുഖമെന്നും
    രണ്ടെണ്ണം കണ്ടാല്‍ എന്തോ അസുഖമുണ്ടെന്നും

    ഇന്ന് വരെ ഒരു മിസ്സ്‍കോളേ കൊടുത്തിട്ടുള്ളൂ
    വിഷമിക്കരുതെന്ന് കരുതി
    അവളും ഒരു മിസ്സ്‍കാളേ തരാറുള്ളൂ
    തിരക്കിലായിരിക്കും പാവം!

    ReplyDelete
  9. നന്നായി വാല്യക്കാരാ..
    ചെറുതിന്റെ കമെന്റും തകര്‍ത്തു

    ReplyDelete
  10. വാല്യക്കാരന്‍ ഇത് നിന്‍റെ സങ്കടമല്ല എങ്കിലും ഭാവിയില്‍ നീ കൂടി ഈ സങ്കടത്തിന്‍ ഇര ആവും

    ReplyDelete
  11. പണ്ടൊക്കെ കത്തായിരുന്നു. അത് കൂടെയിരുന്ന് വേദനിപ്പിക്കും. ഇപ്പോള്‍ ഫോണ്‍ അല്ലേ? അല്പസമയത്തേയ്ക്ക് മാത്രമേ ഫീല്‍ ചെയ്യുകയുള്ളു.

    (ഒരു ദീര്‍ഘകാലപ്രവാസിയുടെ അനുഭവത്തില്‍ നിന്ന്)

    ReplyDelete
  12. ഒരു പ്രവാസിയുടെ സങ്കടം ............... പാപ്പി നന്നായി .

    ReplyDelete
  13. പ്രവാസി പരിഭവി തന്നെ അല്ലേ?...നിങ്ങളെ പറ്റി എന്തു ചോദിക്കാനാ....എന്നാൽ പിന്നെ ചോദിച്ചു കളയാം..താങ്കളുടെ ശമ്പളം കൂട്ടിയോ?.... പൈസയൊന്നും വെറുതെ ധൂർത്തടിച്ചു കള്യരുത്‌...അടുത്ത വീട്ടിലെ ദുഫായിക്കാരൻ കാറു വാങ്ങി, വീടു വെച്ചു.........ഇവിടെ ഇപ്രാവശ്യം ലേശം ബുദ്ധിമുട്ടാണ്‌.."

    ReplyDelete
  14. ഞാനും ഒരു പ്രവാസി...... ആശംസകള്‍...

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..