അങ്ങനെ നോമ്പിന്റെ ആദ്യ ദിവസം കഴിഞ്ഞു..
ഓരോ വര്‍ഷവും ഒരു മാസം മാത്രമാണ് പുലര്‍ച്ചെ നാല് മണി കാണാറുള്ളത്.. ഉപ്പയുടെ വിളി കേട്ട് ഞാന്‍ എഴുന്നേറ്റപ്പോള്‍ അനിയത്തിക്കുട്ടിയുണ്ട് എഴുന്നേറ്റിരിക്കുന്നു.
'ഈ മാസം ഞാന്‍ മുഴുവന്‍ നോമ്പും നോല്‍ക്കും..
എന്താ ഇക്കാക്ക് കാണണോ?'
എന്താ ഇക്കാക്ക് കാണണോ?'
അവള്‍ പറഞ്ഞു.
'എത്രയെണ്ണം നോല്‍ക്കും?
അറുപതെണ്ണമാണോ?
ഓരോ ദിവസവും രണ്ടെണ്ണം വച്ച് ഒരു മാസം അറുപതെണ്ണം. '
ഓരോ ദിവസവും രണ്ടെണ്ണം വച്ച് ഒരു മാസം അറുപതെണ്ണം. '
അയ്യേ.. അങ്ങനയല്ല.
മുപ്പതും നോല്‍ക്കും..
നാലാം ക്ലാസ്സുകാരിക്ക് വെവരമുണ്ട്..
പിന്നെയൊന്നും പറയാന്‍ നിന്നില്ല. വയറു നിറച്ചും അവള്‍ ഭക്ഷണം കഴിക്കുന്നത് കണ്ണ് നിറയെ നോക്കി നിന്നു.
സൂര്യന്‍ തലപൊക്കി രാവിലത്തെ സലാം പറഞ്ഞു..
അത്താഴം കഴിച്ചതിന്റെ ക്ഷീണം കണ്ണുകളില്‍ വന്നു നിറയുന്നുണ്ട്. അത് മയക്കമായി മാറുന്നതിനു മുമ്പ് പുറത്തു നിന്നും ഒരു അവ്യക്തമായ ശബ്ദം കേട്ടു. ആരാണീ നേരത്ത് പാട്ടും പാടി വരുന്നത്..
പ്രായമായ വല്ല്യുമ്മ ക്ഷീണം കൊണ്ടുറങ്ങുകയാണ്.
ഡോര്‍ ബെല്ലടിക്കാനനുവദിക്കാതെ ഞാന്‍ വാതില്‍ തുറന്നു.
കയ്യില്‍ ഹാര്‍മോണിയം പെട്ടിയുമായി നീണ്ട പൈജാമ ധരിച്ചു പാവം ഒരാള്‍..
മുഷിഞ്ഞു നാറിയ വസ്ത്രം. വെറ്റിലക്കറ പുരണ്ട പല്ലുകള്‍.
തമിഴും ഹിന്ദിയുമൊക്കെ കൂടിയ ഭാഷയില്‍ അയാള്‍ ഉച്ചഭാഷിണി തുറന്നു പാട്ട് പാടാന്‍ തുടങ്ങി.
സ്റ്റാര്‍സിങ്ങര്‍ കണ്ടു ശ്രുതിയും പല്ലവിയുമൊക്കെ പഠിച്ച നമ്മളുണ്ടോ ശോക ഗാനം ചൊല്ലാനനുവദിക്കുന്നു??
സുഹൃത്തെ ??..എന്താണ് വേണ്ടത്??
ഷെയ്ഖ്..ഷെയ്ഖ്..
അത് കേട്ടപ്പോ തന്നെ സംഗതി നോമ്പ് കാലത്തെ സ്ഥിരം തട്ടിപ്പാണെന്ന് തോന്നി.
എന്ത് ഷെയ്ക്ക്? ഷാര്‍ജ ഷൈക്കോ?
അത് നിങ്ങളാണോ?
ഞാന്‍ ഷെയ്ഖ് അജ്മീര്‍ ഖോജയുടെ അടുത്ത ആള്‍ താന്‍...
നേര്‍ച്ച താങ്കോ..
അവിടെ.. കൊണ്ട് കൊടുക്കും..
ഉങ്കള്‍ക്ക് വേണ്ടി പ്രാര്ത്ഹിക്കും...
നേര്‍ച്ച..
എങ്ങനെയെങ്ങനെ?
നേര്‍ച്ചയോ?
'അതപ്പാ..സ്വര്‍ണ്ണം കാശ്.. വസ്ത്രം ഇന്ത മാതിരി എന്തായാലും..'
അയാള്‍ പടച്ചോന്റെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ പിന്നെയും കുറെ തിരിയാ ഭാഷ പറഞ്ഞു.
എന്തോ ഒച്ചയും പാട്ടുമൊക്കെ കേട്ടു വല്ലിമ്മ ഓടിവന്ന് ഏന്തി വലിഞ്ഞു വന്നു നോക്കി..
അജമീറെന്നു കേട്ടാല്‍ വല്ലിമ്മമാര്‍ക്ക് ഹൃദയത്തില്‍ ബഹറല്ലേ..
'എന്റെ കുട്ട്യേ.. നീയെന്താണി ചെയ്യുന്നത്.. ഒനെന്തെലുമൊക്കെ കൊടുക്ക്..
എന്റെ ഖോജ രാജാവായ തമ്പിരാനെ...കാക്കണേ..'''
കാതിലെ സ്വര്‍ണ്ണമൊന്നും ഊരാഞ്ഞതില്‍ ഞാന്‍ പടച്ചവനോട് നന്ദി പറഞ്ഞു.
കീശയില്‍ നിന്നു കിട്ടിയ അഞ്ചു രൂപ കൊട്ടന്‍ അയാളുടെ കയ്യില്‍ കൊടുത്തു..
ആദ്യ നോമ്പിന് തന്നെ ഒരു തട്ടിപ്പനെ വെറുതെ മടക്കണ്ട.
അപ്പോഴല്ലേ സംഗതി രസമായത്..
മൂപ്പിലാന്‍ ആ അഞ്ചു രൂപ വാതില്‍ പടിയില്‍ വച്ച് പറഞ്ഞു
'നീങ്ക എന്താ ചെയ്യമ്മാ??
നമ്മയാര്.. തെണ്ടിയാ???'
''പിന്നെയെന്തു വേണം?'' വല്ലിമ്മ ഭവ്യതയോടെ നില്‍ക്കുമ്പോള്‍ ദേഷ്യം മൂക്കിനു പിടിച്ചു ഞാന്‍ ചോദിച്ചു..
'പെരിയത്. പെരിയ സംഖ്യാ.. പെരിയ എന്തെങ്കിലും..
ഇത് പിച്ചയല്ല. പെരിയതുണ്ടോ..ഉണ്ടാ..??''
'ഇയാളെ ഞാനിന്നു..'
ശരി അപ്പുറത്തൂടെ വാ.. അയാളെ ഞാന്‍ അടുക്കള ഭാഗത്തേക്ക് വിളിച്ചു..
വല്ല്യുമ്മയോട് ഒളി കണ്ണിട്ടു നന്ദി പറഞ്ഞു സന്തോഷത്തോടെ പെട്ടെന്ന് അയാള്‍ എന്റെ പിറകെ അടുക്കള ഭാഗത്തെത്തി..
'നേര്‍ച്ചക്ക് പെരിയ സാധനം വേണമെന്ന് പറഞ്ഞില്ലേ..ഇതാ ഇത് കയ്യോടെ എടുത്തോളൂ..'
അടുക്കള ഭാഗത്തെ വലിയ ഉരലും ഉലക്കയും കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..
പിന്നീടെന്തോക്കെയാണ് സംഭവിച്ചതെന്നറിയാന്‍ അവിടെ നിന്നില്ല. അടുക്കള വാതിലടച്ചു ഞാന്‍ എന്റെ മയക്കത്തിലേക്ക് വീണു..
വല്ല്യുമ്മയോട് ഒളി കണ്ണിട്ടു നന്ദി പറഞ്ഞു സന്തോഷത്തോടെ പെട്ടെന്ന് അയാള്‍ എന്റെ പിറകെ അടുക്കള ഭാഗത്തെത്തി..
'നേര്‍ച്ചക്ക് പെരിയ സാധനം വേണമെന്ന് പറഞ്ഞില്ലേ..ഇതാ ഇത് കയ്യോടെ എടുത്തോളൂ..'
അടുക്കള ഭാഗത്തെ വലിയ ഉരലും ഉലക്കയും കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..
പിന്നീടെന്തോക്കെയാണ് സംഭവിച്ചതെന്നറിയാന്‍ അവിടെ നിന്നില്ല. അടുക്കള വാതിലടച്ചു ഞാന്‍ എന്റെ മയക്കത്തിലേക്ക് വീണു..