Monday, August 1, 2011

നേര്‍ച്ചക്കള്ളന്‍

അങ്ങനെ നോമ്പിന്റെ ആദ്യ ദിവസം കഴിഞ്ഞു..

ഓരോ വര്‍ഷവും ഒരു മാസം മാത്രമാണ് പുലര്‍ച്ചെ നാല് മണി കാണാറുള്ളത്‌.. ഉപ്പയുടെ വിളി കേട്ട്  ഞാന്‍ എഴുന്നേറ്റപ്പോള്‍ അനിയത്തിക്കുട്ടിയുണ്ട് എഴുന്നേറ്റിരിക്കുന്നു.
'ഈ മാസം ഞാന്‍ മുഴുവന്‍ നോമ്പും നോല്‍ക്കും..
എന്താ ഇക്കാക്ക് കാണണോ?'
അവള്‍ പറഞ്ഞു.

'എത്രയെണ്ണം നോല്‍ക്കും?
അറുപതെണ്ണമാണോ?
ഓരോ ദിവസവും രണ്ടെണ്ണം വച്ച് ഒരു മാസം അറുപതെണ്ണം. '

അയ്യേ.. അങ്ങനയല്ല.
മുപ്പതും നോല്‍ക്കും.. 
നാലാം ക്ലാസ്സുകാരിക്ക് വെവരമുണ്ട്..

പിന്നെയൊന്നും പറയാന്‍ നിന്നില്ല. വയറു നിറച്ചും അവള്‍ ഭക്ഷണം കഴിക്കുന്നത്‌ കണ്ണ് നിറയെ നോക്കി നിന്നു.

സൂര്യന്‍ തലപൊക്കി രാവിലത്തെ സലാം പറഞ്ഞു..
അത്താഴം കഴിച്ചതിന്റെ ക്ഷീണം കണ്ണുകളില്‍ വന്നു നിറയുന്നുണ്ട്. അത് മയക്കമായി മാറുന്നതിനു മുമ്പ് പുറത്തു നിന്നും ഒരു അവ്യക്തമായ ശബ്ദം കേട്ടു. ആരാണീ നേരത്ത് പാട്ടും പാടി വരുന്നത്..

പ്രായമായ വല്ല്യുമ്മ ക്ഷീണം കൊണ്ടുറങ്ങുകയാണ്. 
ഡോര്‍ ബെല്ലടിക്കാനനുവദിക്കാതെ ഞാന്‍ വാതില്‍ തുറന്നു.
കയ്യില്‍ ഹാര്‍മോണിയം പെട്ടിയുമായി നീണ്ട പൈജാമ ധരിച്ചു പാവം ഒരാള്‍..
മുഷിഞ്ഞു നാറിയ വസ്ത്രം. വെറ്റിലക്കറ പുരണ്ട പല്ലുകള്‍. 
തമിഴും ഹിന്ദിയുമൊക്കെ കൂടിയ ഭാഷയില്‍ അയാള്‍ ഉച്ചഭാഷിണി തുറന്നു പാട്ട് പാടാന്‍ തുടങ്ങി.

സ്റ്റാര്‍സിങ്ങര്‍ കണ്ടു ശ്രുതിയും പല്ലവിയുമൊക്കെ പഠിച്ച നമ്മളുണ്ടോ ശോക ഗാനം ചൊല്ലാനനുവദിക്കുന്നു??

സുഹൃത്തെ ??..എന്താണ് വേണ്ടത്??

ഷെയ്ഖ്..ഷെയ്ഖ്..

അത് കേട്ടപ്പോ തന്നെ സംഗതി നോമ്പ് കാലത്തെ സ്ഥിരം തട്ടിപ്പാണെന്ന് തോന്നി.

എന്ത് ഷെയ്ക്ക്? ഷാര്‍ജ ഷൈക്കോ?
അത് നിങ്ങളാണോ?

ഞാന്‍ ഷെയ്ഖ്‌ അജ്മീര്‍ ഖോജയുടെ അടുത്ത ആള്‍ താന്‍...
നേര്‍ച്ച താങ്കോ.. 
അവിടെ.. കൊണ്ട് കൊടുക്കും..
ഉങ്കള്‍ക്ക്‌ വേണ്ടി പ്രാര്ത്ഹിക്കും...

നേര്‍ച്ച..
എങ്ങനെയെങ്ങനെ?
നേര്‍ച്ചയോ?

'അതപ്പാ..സ്വര്‍ണ്ണം കാശ്.. വസ്ത്രം ഇന്ത മാതിരി എന്തായാലും..'
അയാള്‍ പടച്ചോന്റെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ പിന്നെയും കുറെ തിരിയാ ഭാഷ പറഞ്ഞു.

എന്തോ ഒച്ചയും പാട്ടുമൊക്കെ കേട്ടു വല്ലിമ്മ ഓടിവന്ന് ഏന്തി വലിഞ്ഞു വന്നു നോക്കി..
അജമീറെന്നു കേട്ടാല്‍ വല്ലിമ്മമാര്‍ക്ക് ഹൃദയത്തില്‍ ബഹറല്ലേ..

'എന്റെ കുട്ട്യേ.. നീയെന്താണി ചെയ്യുന്നത്.. ഒനെന്തെലുമൊക്കെ കൊടുക്ക്..
എന്റെ ഖോജ രാജാവായ തമ്പിരാനെ...കാക്കണേ..'''

കാതിലെ സ്വര്‍ണ്ണമൊന്നും ഊരാഞ്ഞതില്‍ ഞാന്‍ പടച്ചവനോട് നന്ദി പറഞ്ഞു. 
കീശയില്‍ നിന്നു കിട്ടിയ അഞ്ചു രൂപ കൊട്ടന്‍ അയാളുടെ കയ്യില്‍ കൊടുത്തു.. 
ആദ്യ നോമ്പിന് തന്നെ ഒരു തട്ടിപ്പനെ വെറുതെ മടക്കണ്ട.

അപ്പോഴല്ലേ സംഗതി രസമായത്..
മൂപ്പിലാന്‍ ആ അഞ്ചു രൂപ വാതില്‍ പടിയില്‍ വച്ച് പറഞ്ഞു 
'നീങ്ക എന്താ ചെയ്യമ്മാ??
നമ്മയാര്.. തെണ്ടിയാ???'

''പിന്നെയെന്തു വേണം?'' വല്ലിമ്മ ഭവ്യതയോടെ നില്‍ക്കുമ്പോള്‍ ദേഷ്യം മൂക്കിനു പിടിച്ചു ഞാന്‍ ചോദിച്ചു..

'പെരിയത്. പെരിയ സംഖ്യാ.. പെരിയ എന്തെങ്കിലും.. 
ഇത് പിച്ചയല്ല. പെരിയതുണ്ടോ..ഉണ്ടാ..??''

'ഇയാളെ ഞാനിന്നു..'

ശരി അപ്പുറത്തൂടെ വാ.. അയാളെ ഞാന്‍ അടുക്കള ഭാഗത്തേക്ക് വിളിച്ചു..
വല്ല്യുമ്മയോട് ഒളി കണ്ണിട്ടു നന്ദി പറഞ്ഞു സന്തോഷത്തോടെ പെട്ടെന്ന് അയാള്‍ എന്റെ പിറകെ അടുക്കള ഭാഗത്തെത്തി..

'നേര്‍ച്ചക്ക്  പെരിയ സാധനം വേണമെന്ന് പറഞ്ഞില്ലേ..ഇതാ ഇത് കയ്യോടെ എടുത്തോളൂ..'
അടുക്കള ഭാഗത്തെ വലിയ ഉരലും ഉലക്കയും കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..

പിന്നീടെന്തോക്കെയാണ് സംഭവിച്ചതെന്നറിയാന്‍ അവിടെ നിന്നില്ല. അടുക്കള വാതിലടച്ചു ഞാന്‍ എന്റെ മയക്കത്തിലേക്ക് വീണു..

36 comments:

 1. (അന്ധ)വിശ്വാസങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നവവര്‍ എല്ലായിടത്തും ഉണ്ട്. ഈ സമയങ്ങളില്‍ അവര്‍ വിശ്വാസികളെ ശരിക്ക് കബളിപ്പിക്കുകയും ചെയ്യും. ഇതുപോലുള്ളവരെ നിരവധി കണ്ടിട്ടും ഉണ്ട്. ഇത് വെറും തൊള്ളബഡായി അല്ല വാല്യക്കാരാ.. സത്യം തന്നെയാണ്.. :) പോസ്റ്റ്‌ നന്നായി..

  ReplyDelete
 2. മോനെ വാല്യക്കരാ,

  തൊള്ള ബഡായീസ് കൊണ്ട് ഇറങ്ങിയിരിക്കയാ അല്ലെ? സംഭവം കൊള്ളാം. ശ്രീജിത്ത്‌ പറഞ്ഞപോലെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന പല തട്ടിപ്പുകാരും നോമ്പ് കാലത്ത് പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഞങ്ങടെ നാട്ടിലുള്ള സ്രാംബിയില്‍ നോമ്പിന് ഉറുതി പറയാന്‍ വന്ന അപരിചിതനായ ഒരു മോയിലിയര്‍ ഞങ്ങടെ മൊയിലിയാരുടെ മൊബൈലും ടോര്‍ച്ചും പേഴ്സും അടിച്ചോണ്ട് പോയിരുന്നു .

  ReplyDelete
 3. നോമ്പായിട്ടു തന്നെ ഇത് വേണോ വല്ല പത്തോ പതിനഞ്ജോ കൊടുതൂടായിരിന്നോ
  എന്തായാലും തട്ടിപ്പില്‍ പെടാതിരുന്നത് നാന്നായി

  ReplyDelete
 4. ഒന്നാം നോമ്പിന് തന്നെ ഇങ്ങനെ ഒരു ബഡായി പറഞ്ഞ
  നിന്നെ സമ്മതിക്കണം..
  ഒന്ന് നന്നാവാന്‍ നോക്ക് ന്‍റെ കുട്ട്യേ...
  ഇപ്പഴും നന്നായില്ലേല്‍ ഇനി എപ്പോഴാണാവോ..?!!

  ബഡായി ആണേലും പറയാനുള്ളത്‌ പറേണല്ലോ..?
  സംഗതി നന്നായി...
  പെരുത്ത്‌ ഇഷ്ടായി..
  ആശംസകള്‍..

  ReplyDelete
 5. അഞ്ചു രൂപാ...ബസ് ചാര്‍ജിനുപോലും തികയില്ല. ഉരലും ഉലക്കയും തന്നെ ഭേദം.

  ( നല്ല തമിഴ് തെറി നാലെണ്ണം കേട്ടുകാണുമല്ലേ )

  ReplyDelete
 6. നമ്മക്ക് കാണാം ..ഷെയ്ഖ്‌ അജ്മീര്‍ ഖോജയുടെ അടുത്ത ആളെയാണ് പിണക്കി കളിയാക്കി വിട്ടിരിക്കുന്നത് , തലയില്‍ ഇടിത്തീ വീഴുന്നതോടപ്പം പാമ്പും കൂടി കടിക്കാതെ ശ്രദ്ധിച്ചോ ബാല്യക്കാരന്‍ പഹയാ ..

  ReplyDelete
 7. അക്ഷേപിക്കെണ്ടിയിരുന്നോ.. പറഞ്ഞു ഒഴിവാക്കുന്നതല്ലേ നല്ലത്. അതും ഒരു നോമ്പുകാരനായികൊണ്ട്..

  ReplyDelete
 8. enthayalum oru jeevitha kadha thanneyann >?

  ReplyDelete
 9. അടികിട്ടിയത് രഹസ്യമാകി,,,,
  എന്നാലും കൊള്ളാം

  ReplyDelete
 10. ശ്രീജിത് കൊണ്ടോട്ടി: പക്ഷെ ഇത് തൊള്ള ബഡായി ആണ്..

  ഒരു ദുബായിക്കാരന്‍: എന്തിനു പറയുന്നു.. കെട്ട്യോളെയും കുട്ട്യോളെയും വരെ അടിച്ചോണ്ട് പോകുന്നു. എന്നിട്ടാ മൊബൈല്.. ല്ലേ ദുബായിക്കാരാ..??

  Jefu Jailaf , കെ.എം. റഷീദ് , മുസാഫിര്‍ , അജിത്‌ :

  എന്റെ പൊന്നു ചങ്ങാതിമാരെ..
  ആ പോസ്റ്റിന്റെ ലേബല്‍ ഒന്ന് നോക്കിക്കാളിം..തൊള്ള ബഡായി..അതോണ്ട് കാര്യാക്കല്ലേ..


  സിദ്ധീക്ക: ഇന്നലെ തന്നെ ഒരു വണ്ടി കുത്തിയേനെ..
  പേടിച്ചു പോയി..
  പോസ്റ്റ്‌ ഡിലീറ്റ് ചെയ്യേണ്ടി വരുമോ?


  ഷാജു അത്താണിക്കല്‍: കൊല്ലുമെന്ന് വിചാരിച്ചല്ലേ പെട്ടെന്ന് വാതിലടച്ചത്. ഞാനാരാ മോന്‍..

  ReplyDelete
 11. ഏതായാലും തട്ടിപ്പുകാരനു പണികൊടുത്തത് നന്നായി....പിന്നെ ആ ഉലക്ക അവിടെ തന്നെ ഉണ്ടോ എന്ന് നോക്ക്...:)
  ഞമ്മടെ വക ഒരു പെരുത്ത റംസാൻ ആശംസകൾ...

  ReplyDelete
 12. പതിവ് കാഴ്ച.
  വാല്യാക്കാരന്‍റെ ചികിത്സയും കൊള്ളാം..

  {ഇന്നാലും ഇന്‍റെ കുട്ട്യേ... ഇജ്ജ് ബെര്‍തെ കുരുത്തക്കേട് സമ്പാദിച്ചു കൂട്ടേണ്ടാ... അതും നല്ലോരു മാസായിട്ട്..!!}

  ReplyDelete
 13. എല്ലാകാലത്തും ഉണ്ട് ഇത്തരക്കാർ.. നോമ്പ് കാലത്ത് വല്യുമ്മച്ചിമാരെ പറ്റിക്കാൻ കുറെ അധികം "ഭക്തൻ‍മാർ" കാണും.. എന്തായാലും നല്ലോരു റമദാൻ മാസമായിട്ട് ഉരല്‌ കാട്ടി പേടിപ്പിക്കണ്ടായിരുന്നു.. നന്നായിട്ടുണ്ട്.. വീണ്ടും എഴുതുക..

  ReplyDelete
 14. ആഹാ കൊള്ളാലോ.
  എന്നിട്ട് ഒരലവിടെ ഉണ്ടോ

  ReplyDelete
 15. കൊള്ളാം ബഡായി...റംസാന്‍ ആശംസകള്‍

  ReplyDelete
 16. ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ കുറവായിട്ടുണ്ട്.
  റമളാന്‍ ആശംസകള്‍

  ReplyDelete
 17. ഇങ്ങനെ പല പല ടീമുകള്‍ ഉണ്ട് :-)

  ReplyDelete
 18. ആരറിഞ്ഞു നാളെ ഇവർ മൊബൈൽ ചാർജ്ജ് ചെയ്യാൻ പറയില്ലാന്ന്..!

  ReplyDelete
 19. പിന്നീടെന്തോക്കെയാണ് സംഭവിച്ചതെന്നറിയാന്‍ അവിടെ നില്‍ക്കാതെ വാതിലടച്ചതു നന്നായി, ഇല്ലെങ്കില്‍ നോമ്പു കാലത്ത് വെറുതെ ചീത്ത കേള്‍ക്കേണ്ടി വന്നേനെ ! :)

  ReplyDelete
 20. ബഡായി നല്ല രസായിട്ട് എഴുതീല്ലോ....

  ReplyDelete
 21. സ്റ്റാര്‍സിങ്ങര്‍ കണ്ടു ശ്രുതിയും പല്ലവിയുമൊക്കെ പഠിച്ച നമ്മളുണ്ടോ ശോക ഗാനം ചൊല്ലാനനുവദിക്കുന്നു??
  ഹ ഹ

  ReplyDelete
 22. @വേനൽപക്ഷി:
  ഉലക്കക്കൊരു കേടും പറ്റിയിട്ടില്ല ..അതവിടെ തന്നെയുണ്ട് മാഷേ..

  @നാമൂസ്:
  ബളരെ നന്ദി നാമൂസിക്കാ..

  ‍@ആയിരങ്ങളില്‍ ഒരുവന്‍
  ഒത്തിരി നന്ദി..

  @Fousia R
  ഉരലിനും ഒരു കേടും പറ്റീട്ടില്ല. അവിടെയിരിപ്പുന്ദ്..
  സ്ഥാനം ചെരുതായിറ്റൊന്നു ഇളകിയിട്ടുണ്ട് :)

  @INTIMATE STRANGER : താങ്കു താങ്കു..

  @Vp Ahmed :
  ഇപ്പൊ ഇത്തിരി കുറഞ്ഞിട്ടുണ്ട്.. ശരിയാ..


  @കുമാരന്‍ | കുമാരന്‍:
  കുമാരേട്ടാ..ആദ്യായിട്ടാ വരുന്നതല്ലേ..
  വന്നതിനും അഭിപ്രായമറിയിച്ചതിനും ഒത്തിരി താങ്ക്സ്

  @ചെറുവാടി
  അഭിപ്രായത്തിന് നന്ദി ചെരുവാടീ..

  @Lipi
  വക്കീലേ..
  ചീത്ത മാത്രമല്ല..വേറെ പലതും കിട്ടിയേനെ..

  @കുഞ്ഞൂസ് (Kunjuss)
  വന്നതിനും അഭിപ്രായമറിയിച്ചതിനും ഒത്തിരി നന്ദി..

  @തൃശൂര്‍കാരന്‍.
  ഹി ഹി..

  @ponmalakkaran | പൊന്മളക്കാരന്‍
  ഇതൊരു നല്ല കമന്റായി..
  നേര്‍ച്ചക്കള്ളനായി നോക്കിയതാലെ..
  ഹി ഹി..

  നന്ദി സുഹൃത്തുക്കളെ..
  നന്ദി...

  ReplyDelete
 23. ഇത്തരക്കാർ എല്ലായിടത്തുമുണ്ട്...... നല്ല പോസ്റ്റ്.... ആശംസകൾ...

  ReplyDelete
 24. റംസാന്‍ ആശംസകൾ

  ReplyDelete
 25. എന്റെ ഖോജ രാജാവായ തമ്പിരാനെ

  ReplyDelete
 26. ബഡായി അസ്സലായിട്ടോ.... റംസാൻ ആശംസകൾ..

  ReplyDelete
 27. ഹഹഹഹഹഹ് സംഗതി ഭാഹുത് ജോറായി

  ഓടിയനോടോ മായം ആല്ലേ ഹഹഹ്

  ReplyDelete
 28. അഭിപ്രായങ്ങള്‍ക്ക് നന്ദി.
  സ്നേഹത്തോടെ,
  ബിജോക്രിസ്റ്റി

  ReplyDelete
 29. അപ്പൊ അഞ്ചാംന്തി വരെ പാപ്പികുഞ്ഞിന് ഒന്നും പറ്റീട്ടില്യ. ആ.... നോമ്പ് കഴിയാന്‍ ഇനീംണ്ടല്ലോ ദെവസം. ഷെയ്ക്കിനുള്ളത് കൊടുക്കാതെ പറ്റിച്ച് വിട്ട പാപ്പികുഞ്ഞിനെ പടച്ചോന്‍ കാക്കട്ടെ.
  നല്ലൊരു നോമ്പുകാലം ആശംസിക്കുന്നു.

  പണിപഠിച്ച് പഠിച്ച് ഹെഡ്ഡറ് കൊളാക്യപ്പൊ സമാധാനായില്ലേ. ഹും!

  ReplyDelete
 30. നല്ലൊരു മാസത്തില്‍ അങ്ങനെ നല്ലൊരു ബടായി കേട്ടു.. പശ്ട്ടായി ട്ടോ ..

  ReplyDelete
 31. hridayam niranja ramadan aashamsakal....

  ReplyDelete
 32. ബൈ ദി ബൈ മിസ്റ്റര്‍ പാപ്പികുഞ്ഞ് എത്ര നോമ്പ് എടുത്തു? ദിവസം മൂന്നും നാലും നോമ്പ് വരെ എടുക്കാറുണ്ട് എന്നാണല്ലോ ജനസംസാരം !!!!

  ReplyDelete
 33. മാഷെ വളരെ നന്നായിട്ടുണ്ട് നല്ല ശുദ്ധമായ ഹാസ്യം എന്നത് ഇത് തന്നെ. കുറച്ചു മാത്രം വാക്യങ്ങള്‍ കൊണ്ട് ഒരു നല്ല ഹാസകഥ (അനുഭവം ആണോ അതോ ഭാവനയോ?)
  സ്നേഹപുര്‍വം .. സന്തോഷ്‌ നായര്‍

  ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..