Thursday, June 16, 2011

ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..

കാശുമാവിന്‍ തോട്ടത്തിന്റെ ഇടയിലൂടെ കുത്തനെയുള്ള ചെരിവിറക്കം നേരെ ചെന്നിറങ്ങുന്നത് പത്തിരുപത്തഞ്ചു കൊച്ചു കൂരകളുള്ള ഒരു കോളനിയിലേക്കാണ്.ഒരു മഴക്കാലം വന്നാല്‍ വെള്ളം കുത്തിയൊലിച്ചു ഒരു പക്ഷെ എല്ലാം കഴിയുന്ന മട്ടില്‍ താഴ്ച്ചയുണ്ട് ആ കോളനിക്കെന്നു തോന്നി. 
കശുമാങ്ങയുടെ ഭംഗിയോ സൗന്ദര്യമോ ഇപ്പോള്‍ ഇല്ല.

കയ്യിലുള്ളത് ഇറച്ചിപ്പൊതിയാണെന്ന് കരുതിയാവണം ഒരു നായ്ക്കൂട്ടം ചുറ്റും കൂടി.  ഭയന്ന് പിറകോട്ടു നീങ്ങിയപ്പോള്‍ വെറ്റിലക്കറ പുരണ്ട പല്ലുമായി പിറകില്‍ ഒരു വല്യമ്മ..

'പേടിക്കണ്ട ഞ്ഞേ..അവറ്റയൊന്നും ചെയ്യൂല.' 

നേര്‍ത്തൊരു പുഞ്ചിരിയോടെ വല്യമ്മ ഞങ്ങള്‍ക്കരികില്‍ നിന്ന് ചോദിച്ചു. 

'എന്താ മോനെ പൊതിയില്‍??'

അതിത്തിരി പുസ്തകങ്ങളാണ് അമ്മാ..

ആര്‍ക്കാ..??...

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീല നിറം പിടിപ്പിച്ച ഒരു ട്ടാര്‍പ്പായ കൊണ്ട് മെടഞ്ഞ കുടിലിലേക്ക് ചൂണ്ടി പറഞ്ഞു 

'അവിടേക്കാ.. ..'

അഴഞ്ഞു പിടിച്ച പൊതിയില്‍ കൈ നീട്ടി മുറുക്കിപ്പിടിച്ചു വല്യമ്മ ചോദിച്ച  ചോദ്യം തെല്ലു വിഷമിപ്പിച്ചു.

'അപ്പൊ ഞങ്ങളെ കുട്ട്യോള്‍ക്കൊന്നുമില്ലേ മോനെ..'

മറുപടി പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല ഞങ്ങള്‍ രണ്ടു പേര്‍ക്കും.

കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടി. ഒപ്പം ബുദ്ധിക്കു സ്ഥിരതയുണ്ടെന്നു തോന്നാത്ത യുവതി നാറിയൊരു പാത്രത്തില്‍ ചോറുമായി ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. പാത്രത്തില്‍ നിന്ന് ചോറെടുത്ത് ഇത്തിരി വായിലിട്ട ശേഷം ബാക്കി പാത്രത്തോടെ തന്നെ നായ്ക്കള്‍ക്ക് വെച്ചു കൊടുത്തു. 
ജീവിതത്തില്‍ എപ്പോഴെങ്കിലും അഹങ്കാരം കൂടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ പോകേണ്ടത് ഇവിടങ്ങളിലെക്കാണ്.

മുന്നൂറു രൂപയും പുസ്തകപ്പൊതിയും കൊടുത്ത് നിറഞ്ഞ മനസ്സോടെ തിരിച്ചു പോരുമ്പോള്‍ പേടിയോടെ നോക്കിയ നായ്ക്കൂട്ടങ്ങളോട് മറ്റൊരമ്മ ' രാത്രി മറ്റവന്മാര് വരുമ്പോഴില്ലാത്ത പേടിപ്പിക്കലെന്തിനാടോ പട്ടികളേ..'. എന്നു പറഞ്ഞപ്പോള്‍ ഉണ്ടാക്കിയ അമ്പരപ്പ് തന്റെ മക്കളെ സ്കൂളില്‍ പറഞ്ഞയക്കാനുള്ള അമ്മയുടെ   ഉത്തരമായിരുന്നില്ലേ.??

ഒരു പക്ഷെ അച്ഛനില്ലാത്ത ഒരുപാട് കുഞ്ഞുങ്ങളുടെ അച്ഛന്മാര്‍ നമുക്കിടയില്‍ നിന്ന് അവരെ നോക്കി പല്ലിളിക്കുമ്പോള്‍ അത്താഴപ്പഷ്ണിക്കാരെ  കണ്ടാല്‍ ചര്‍ദ്ധിക്കാന്‍ വരുന്ന ഭരണവര്‍ഗം  തന്നെയാണതിനുത്തരവാദികള്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്???? ഇനിയുമിവിടെ കോളനികള്‍  ഉണ്ടായ്ക്കാവുന്ന പേടിപ്പെടുത്തുന്ന പ്രവണത ആരാണ് തീര്‍ക്കേണ്ടത്?. പരിഷ്കൃത വര്‍ഗം, അപരിഷ്കൃത വര്‍ഗം എന്ന് രണ്ടാക്കി ജനസംഖ്യയില്‍ തിരിക്കുമ്പോള്‍ ചോരയുടെ നിറം ഒട്ടും പച്ചയോ വെളുപ്പോ അല്ലാത്ത മനുഷ്യരാണവരെന്നു മനസ്സിലാക്കാന്‍ ബയോളജിപ്പുസ്തകങ്ങള്‍  മറിച്ചു നോക്കേണ്ട കാര്യമില്ല. 


തന്റെ മണ്ഡലത്തിലെ ഗ്രാമസൗന്ദര്യം വാരി വിതച്ചു പ്രസംഗങ്ങളില്‍ ഗീര്‍വാണം മുഴക്കുമ്പോഴും ഉണ്ണാനില്ലാത്തവനും  ഉടുക്കാനില്ലാത്തവനും അപ്പുറത്തെ പുരകളില്‍ മഴക്കാറ്റു കൊണ്ട് പറന്ന ടാര്‍പ്പായ കെട്ടിവലിച്ചു ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മഴവെള്ളം തന്റെ കുഞ്ഞിന്റെ ദേഹമാവാതിരിക്കാന്‍ മാറോടു ചേര്‍ത്തു പിടിച്ചു കിടക്കുന്നുണ്ടെന്ന് ഒരിക്കലും അറിയുന്നുണ്ടാവില്ല. 

നിറക്കൂട്ടുകള്‍ കൊണ്ട് നിറച്ച ജീവിതം നിറക്കൂട്ടുകളില്ലാത്ത  ജീവിതം മനസ്സിലാക്കാന്‍ അകലെ ബംഗാള്‍ വരെ പോകേണ്ട കാര്യമില്ല. സ്വന്തം ഗ്രാമത്തില്‍ തന്നെ ഗ്ലോബലൈസെഷന്‍ ഇഫക്ടോ കംപ്യുട്ടര്‍ മൂപ്പോ അറിയാത്ത എത്ര പേരുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരുത്തനെങ്കിലും ?? എന്നിട്ടവരുടെ പേര് പറഞ്ഞു തന്നെ രാംദേവുമാര്‍ കോടികള്‍ കൊണ്ടമ്മാനമാടി ഉപവാസനാടകങ്ങള്‍ കളിക്കുമ്പോള്‍ കണ്ണുംപൂട്ടികെട്ടി നോക്കി നിന്ന് കയ്യടിക്കാന്‍ നിയമത്തിന്റെ കാവലാളായ പോലീസിനല്ലാതെ ഞങ്ങള്‍ക്ക് കഴിയില്ലെന്നുറക്കെ പറയാന്‍ ചങ്കൂറ്റം ഉള്ളാത്തിടത്തോളം കാലം ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..
കോളനികള്‍ ഉണ്ടായിക്കൊണ്ടെയിരിക്കട്ടെ.. .
ഇലകള്‍ കൊഴിഞ്ഞു കൊണ്ടെയിരിക്കട്ടെ...


*ഫോട്ടോകള്‍ ഗൂഗിളില്‍ നിന്ന് 

29 comments:

 1. സ്വന്തം ഗ്രാമത്തില്‍ തന്നെ ഗ്ലോബലൈസെഷന്‍ ഇഫക്ടോ കംപ്യുട്ടര്‍ മൂപ്പോ അറിയാത്ത എത്ര പേരുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരുത്തനെങ്കിലും ?? നന്നായി മാഷെ..ഈ ചോദ്യത്തിനുള്ള ഉത്തരം എനിക്കെന്നല്ല ആര്‍ക്കും അറിയില്ല..ആശസകള്‍..

  ReplyDelete
 2. മുഴുവൻ വായിച്ചു കഴിഞ്ഞതിനു ശേഷം കമന്റിടാനായി കോളത്തിലേക്കു വന്നപ്പോൾ ഞാൻ മനസ്സിൽ കരുതിയ കമന്റ് ഇതാ ദുബായിക്കാരൻ ഇട്ടിരിക്കുന്നു.

  സ്വന്തം ഗ്രാമത്തില്‍ തന്നെ ഗ്ലോബലൈസെഷന്‍ ഇഫക്ടോ കംപ്യുട്ടര്‍ മൂപ്പോ അറിയാത്ത എത്ര പേരുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരുത്തനെങ്കിലും ??

  ഈ ചോദ്യം തന്നെയാണ് മാഷേ എന്റെ മനസ്സിലും മുഴങ്ങുന്നത് ശരിക്കും....മനസ്സാക്ഷിയെ തൊട്ടുണർത്തുന്ന ചോദ്യം.

  ReplyDelete
 3. വാല്യക്കാരന്‍...നന്നായി പറഞ്ഞു...ചിന്തനീയം..എഴുത്തുകള്‍ നന്നാവുന്നുണ്ട്..തുടരുക..ആശംസകള്‍..

  ReplyDelete
 4. നന്നായി പറഞ്ഞു ,ചിന്തനീയം തന്നെ..

  ReplyDelete
 5. മനോഹരം എന്ന വാകല്ല വേണ്ടാത്.
  കൊള്ളുന്നുണ്ട് എന്ന് പറയട്ടെ

  ReplyDelete
 6. കൊള്ളുന്നുണ്ട് !!

  ReplyDelete
 7. ഇനിയും പ്രതികരിക്കുക...
  കാതും മനവും നിങ്ങള്‍ക്കൊപ്പമുണ്ട്.

  ReplyDelete
 8. കൂരയില്ലാത്തവന് മേഘത്തിന്റെ തണല്‍ ആശ്രയം
  അന്നനാളം ഒട്ടിയവന് കുപ്പതൊട്ടിയിലെ എച്ചിലില്‍ ഓണസദ്യ.
  തെരുവില്‍ എറിയപ്പെട്ടവന്റെയും
  അമ്മത്തൊട്ടിലില്‍ ആക്കപ്പെട്ടവന്റെയുംജാതകം എഴുതരുത്.

  ReplyDelete
 9. ഇത്ര ചെറിയ പ്രായത്തില്‍ നിനക്ക് ഇത് കാണാനും മനസിലാക്കാനും ഇതിനെതിരെ പ്രതിക്കരിക്കാനും കയിയുന്നതില്‍ എ അഭിമാനിക്കുന്നു ഞാന്‍ എന്റെ സമൂഹത്തിലും മനസാക്ഷി മരിക്കാത്തവര്‍ ഉണ്ടല്ലോ

  ReplyDelete
 10. nice topic and well presented

  ReplyDelete
 11. >>>>നിറക്കൂട്ടുകള്‍ കൊണ്ട് നിറച്ച ജീവിതം നിറക്കൂട്ടുകളില്ലാത്ത ജീവിതം മനസ്സിലാക്കാന്‍ അകലെ ബംഗാള്‍ വരെ പോകേണ്ട കാര്യമില്ല. സ്വന്തം ഗ്രാമത്തില്‍ തന്നെ ഗ്ലോബലൈസെഷന്‍ ഇഫക്ടോ കംപ്യുട്ടര്‍ മൂപ്പോ അറിയാത്ത എത്ര പേരുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരുത്തനെങ്കിലും ?? എന്നിട്ടവരുടെ പേര് പറഞ്ഞു തന്നെ രാംദേവുമാര്‍ കോടികള്‍ കൊണ്ടമ്മാനമാടി ഉപവാസനാടകങ്ങള്‍ കളിക്കുമ്പോള്‍ കണ്ണുംപൂട്ടികെട്ടി നോക്കി നിന്ന് കയ്യടിക്കാന്‍ നിയമത്തിന്റെ കാവലാളായ പോലീസിനല്ലാതെ ഞങ്ങള്‍ക്ക് കഴിയില്ലെന്നുറക്കെ പറയാന്‍ ചങ്കൂറ്റം ഉള്ളാത്തിടത്തോളം കാലം ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ..
  കോളനികള്‍ ഉണ്ടായിക്കൊണ്ടെയിരിക്കട്ടെ.. .
  ഇലകള്‍ കൊഴിഞ്ഞു കൊണ്ടെയിരിക്കട്ടെ...>>>

  ശക്തമായ വരികള്‍ തുളച്ചു കയറുന്നത് വായനക്കാരന്റെ നെഞ്ചിലെക്കാണ്.
  താങ്കളുടെ ചിന്തകളെയും തൂലികയെയും സല്യുട്ട് ചെയ്യുന്നു.

  ReplyDelete
 12. നല്ല എഴുത്ത്.
  അഭിനന്ദനങ്ങൾ!

  ReplyDelete
 13. "പാമ്പുകള്‍ക്ക് മാളമുണ്ട്..
  പറവകള്‍ക്കാകാശമുണ്ട്..
  ................."


  "ജീവിതത്തില്‍ എപ്പോഴെങ്കിലും അഹങ്കാരം കൂടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ പോകേണ്ടത് ഇവിടങ്ങളിലെക്കാണ്."
  വല്യക്കാരന്‍റെ ഈ വാക്കുകള്‍ മതി, നമ്മളോരോരുത്തരുടെയും തുണി ഉരിയാന്‍..!!

  പറഞ്ഞപോലെ ഈ ചര്‍ച്ചകളെങ്കിലും നിലക്കാതിരിക്കട്ടെ..

  അഭിനന്ദനങള്‍..

  ReplyDelete
 14. പാപ്പിക്കുഞ്ഞേ നീ നേരും നെറിവും ഉള്ളോനാ..

  ReplyDelete
 15. രാത്രി മറ്റവന്മാര് വരുമ്പോഴില്ലാത്ത പേടിപ്പിക്കലെന്തിനാടോ പട്ടികളേ..'.
  എന്തോ എവിടെയോ കൊള്ളുന്നുണ്ട്. ..

  അനുഭവങ്ങളില്‍ നിന്നും പോസ്റ്റുകള്‍ കണ്ടെത്താന്‍ കഴിയുന്നത് ഭാഗ്യമാണ്. . .
  അപ്പോളാണ് പോസ്റ്റുകളില്‍ അനുഭവം കാണുന്നത്, യാഥാര്‍ത്ഥ്യം കാണുന്നത്....
  ആ യാഥാര്‍ത്യം വേദനിപ്പിക്കുന്നതാണ്. ഇത് പോലെ

  ReplyDelete
 16. ....അസ്സലായിട്ടുണ്ട് ,,ചര്‍ച്ച...

  ReplyDelete
 17. വാല്യക്കാരാ..

  ഉഷാറാവുന്നുണ്ട്..

  ആശംസകൾ..

  ReplyDelete
 18. നെഞ്ചില്‍ തറയ്ക്കുന്നത് തന്നെ ഈ രചന. ഇനിയും പ്രതികരിക്കുക.

  ചര്‍ച്ചകള്‍ മാത്രം നടക്കട്ടെ...

  ReplyDelete
 19. valare nannayittundu......... aashamsakal..............

  ReplyDelete
 20. യൗവ്വനതിന്റെ തീപാറലുകള്‍ എഴിതില്‍ പലയിടത്തും ചീരുനുണ്ട്
  കൊള്ളാം, തിരിച്ചറിവിനായ് തൂലിക്കകള്‍ ഇനിയും നിറയട്ടെ

  ReplyDelete
 21. യൗവ്വനതിന്റെ തീപാറലുകള്‍ എഴിതില്‍ പലയിടത്തും ചീരുനുണ്ട്
  കൊള്ളാം, തിരിച്ചറിവിനായ് തൂലിക്കകള്‍ ഇനിയും നിറയട്ടെ

  ReplyDelete
 22. നല്ല പോസ്റ്റ്‌.
  മികച്ച അവതരണം. പ്രസക്തം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 23. വളരെ നന്നായിട്ടുണ്ട്. നന്നായി എഴുതി. അഭിനന്ദനങ്ങള്‍!

  ReplyDelete
 24. കലക്കീട്ടുണ്ടല്ലോ വാല്യക്കാരാ,
  ശരിക്കും രോമാഞ്ചമണിഞ്ഞു പോയി, ഓരോ വരി വായിച്ചപ്പോഴും, അഭിനന്ദനം വരികല്‍ക്കെഴുതാനാവില്ല, ഈ പച്ചയായ സത്യങ്ങള്‍ക്ക് മുമ്പില്‍,
  നമുക്ക് കണ്ണീരൊ ഴുക്കാം ഈ നമുക്ക് വേണ്ടി, നമ്മുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി, ഒരിക്കലും മാറാനാവില്ലാത്ത നമ്മുടെ വ്യവസ്ഥിതിക്കു വേണ്ടി. എന്റെ അശ്രുപൂജ തന്റെ വാക്യങ്ങള്‍ക്കു മുമ്പില്‍.

  ReplyDelete
 25. നന്ദി.
  നന്ദി..
  നന്ദി...

  വന്നുപോകുന്ന എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദി..
  ഹൃദയം തുളക്കാന്‍ അനുഭവങ്ങള്‍ക്കാണ് കൂടുതല്‍ കഴിയുക അല്ലേ??

  ReplyDelete
 26. ഈ അടുത്ത് മീശമുളച്ച പാപ്പിയും പാപ്പിയെകൊണ്ടാവുന്ന പോലെ പ്രതികരിച്ചു. നല്ലത്.
  ഭാഷയും ആവശ്യത്തിന് മൂര്‍ച്ചയുള്ളത് തന്നെ.
  ചര്‍‍ച്ചകളും പഠനങ്ങളും പതിവുപോലെ നടക്കട്ടെ. മടുക്കുമ്പോഴേക്കും പുതിയ വിഷയം ലഭിക്കും.

  കാണാം പാപ്പി!

  ReplyDelete
 27. ഇലകള്‍ കൊഴിഞ്ഞു കൊണ്ടെയിരിക്കട്ടെ...


  (ഞാനും വലയില്‍ വീണു)

  ReplyDelete
 28. ശക്തമായ എഴുത്ത്. ചിന്തിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇവിടെ ചര്‍ച്ചക്ക്‌ വെച്ചത്. എഴുത്തുകളുടെ ശൈലിയും, ഭാഷയും അനുദിനം പുരോഗമിക്കുന്നുണ്ട് മുബഷീര്‍... അഭിനന്ദനങ്ങള്‍...

  ReplyDelete
 29. വളരെ നന്നായി മുബഷിര്‍ ..അഭിനന്ദനങ്ങള്‍.. ഇനിയും എഴുതുക ..

  ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..