Sunday, June 26, 2011

മുമ്പേ . .

ഇന്ന് നീ പറയുന്നത് ഞാന്‍ കേള്‍ക്കും.

ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികവും
നാളെ ലഹരി വിരുദ്ധ ദിനവുമാണ്.
'നാളെയെങ്കിലും നിങ്ങള്‍ കുടിക്കരുത്.'

നാളെ തൊടില്ല.
ഉറപ്പ്..

ഭാര്യയോടുള്ള സ്നേഹത്തോടൊപ്പം
നാളേക്കുള്ളത്
ഇന്ന് തന്നെ
കുടിച്ചു തീര്‍ത്തു..

30 comments:

 1. നാളെ മരിക്കുമെന്ന് ഉറപ്പിച്ചു ഇന്നെങ്കിലും നമ്മള്‍ നല്ലത് പ്രവര്തിചിരുന്നെങ്കില്‍... ഏതായാലും കുടി നടക്കട്ടെ... ആശംസകള്‍......

  ReplyDelete
 2. കൊള്ളാം മുബഷീര്‍.. ഹ ഹ ഹ.. ഇങ്ങനെയുള്ള കുറെ പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ശബരിമലയിലേക്ക് നോമ്പ് തുടങ്ങുന്നത്തിന്റെ തലേ നാള്‍ നല്ലപോലെ ചിക്കനും, മീനും, കള്ളും ഒക്കെ അടിച്ചു കയറ്റും. പിറ്റേന്ന് (തുലാം മാസം ഒന്നാം തീയതി) മുതല്‍ 41 ദിവസം നല്ല നടപ്പ്. ഒരു ദുശീലവും ഇല്ല. മദ്യ, ധൂമ, മല്‍സ്യ, മാംസാദികള്‍ എല്ലാം സമ്പൂര്‍ണമായി വര്‍ജ്ജിക്കും. വേറെ ആര്‍ക്കോ വേണ്ടി ചെയുന്നതുപോലെ.. ആര്‍ക്കാനോ വേണ്ടി ഒക്കാനിക്കുക എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍..

  ReplyDelete
 3. വെറുതെ ഇരിപ്പാണല്ലേ.. എന്നും ഓരോ പോസ്റ്റുമായി വരുന്നതുകൊണ്ട് ചോദിച്ചതാണേ.. :)

  ReplyDelete
 4. അതാപ്പോ നന്നായെ.. ഒട്ടകത്തിന്റെ ജനമമോ ഇവന്‍.. സ്വന്തത്തിനു വേണ്ടി അല്ലെങ്കില്‍ ഇതിലപ്പുറം പ്രതീക്ഷിക്കാം. ആശംസകള്‍..

  ReplyDelete
 5. അതങ്ങിനെയാ ആ കാര്യത്തില്‍ കടം പാടില്ല

  ReplyDelete
 6. ഇപ്പം കമന്റ് ഇട്ടിട്ടു കാര്യമില്ല
  ആള്‍ഫുള്‍ ഫിറ്റിലാണ് .

  വാല്യക്കാര ആശയങ്ങള്‍ ഒരുപാട് ഉണ്ടെന്നറിയാം
  എന്നാലും മൂന്നാഴ്ചയില്‍ ഒരു പോസ്റ്റ്‌ പോരെ എന്നൊരു സംശയം

  ReplyDelete
 7. ലഹരി വിരുദ്ധ ദിനം കുപ്പി പൊട്ടിച്ചു തന്നെ ആഘോഷിക്കണമായിരുന്നു..അതാ അതിന്റെ ഒരു ശരി..
  ‘മദ്യം ശരണം ഗച്ചാമി....’

  ReplyDelete
 8. മലയാളി കുടിയന്മാരുടെ ഒരു പൊതു സ്വഭാവം തുറന്നു കാട്ടി...

  www.ettavattam.blogspot.com

  ReplyDelete
 9. നീ കുടിച്ച് മരിക്ക് അല്ലാ പിന്നെ അല്ലേ

  ReplyDelete
 10. പോസ്റ്റിക്കോ വാല്യക്കാരാ, രാവിലേം ഉച്ചക്കും രാത്രിയും പോസ്റ്റിക്കോ...
  പോസ്റ്റെണ്ടത് പോസ്റ്റെണ്ടപ്പോ പോസ്റ്റിയില്ലെങ്കില്‍ ശരിയാവില്ല.. കാലം അത്ര ദുഷിച്ചതാണ്..
  യുവത്വത്തിനു പ്രതികരിക്കാതിരിക്കാന്‍ ആകില്ല

  ReplyDelete
 11. കുടിയന്മാരെ വേദനിപ്പിച്ചാല്‍ വാല്യക്കാരാ നിന്നോട് ദൈവം ചോദിക്കും..(അവരൊക്കെ ഒരേ ടീമാ)

  ReplyDelete
 12. ശ്രീജിത് കൊണ്ടോട്ടി@
  എന്റെ ശ്രീയേട്ടാ .. എന്നെയങ്ങ് കൊല്ലു..

  Jefu ജൈലഫ്@
  ശ്രീജിത് കൊണ്ടോട്ടി@
  കെ.എം. റഷീദ്@
  ഒരു പോസ്ടിട്ടിട്ടാണോ ഇങ്ങനെ ദേഷ്യം..
  ബല്ലാത്ത കുശുംബന്മാര്‍ തന്നെ..
  അപ്പൊ ദിവസം നാലോ അഞ്ചോ പോസ്ടിടുന്ന ബെര്‍ളിയെ നിങ്ങള്‍ എന്താ പറയാ??
  വാല്യക്കാരന് തോന്നുമ്പോ പോസ്ടണം..

  പത്രക്കാരന്‍@

  ഇങ്ങക്ക് കാര്യം മനസ്സിലായി
  ഇവര്‍ക്ക് പിരാന്താന്നെ..

  പിന്നെ,
  പ്രത്യേക ശ്രദ്ധക്ക്..::
  ആനക്കുടിയന്മാര്‍ ബുദ്ധിമുട്ടി കമന്റെണ്ടതില്ല..

  ReplyDelete
 13. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രഖ്യാപിക്കപ്പെട്ട ബന്ദിന്റെ തലേന്നും കണ്ടു ...

  -ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ “എന്തോ സള്‍ഫാന്‍” വാങ്ങാനുള്ള ക്യൂ.

  അങ്ങനെ നാം കള്ളു കുടിച്ച് സാമൂഹ്യപ്രതിബദ്ധത തന്നെ തെളിയിക്കുന്നു... പിന്നെയല്ലേ ഭാര്യക്കു കൊടുത്ത വാക്ക്.

  വളരെ നന്നായി പാപ്പിക്കുഞ്ഞേ ........

  ReplyDelete
 14. പണ്ട് ഞാന്‍ സിഗരറ്റ് വലി നിര്‍ത്തുന്നതിനു തലേദിവസം ഇരട്ടി സിഗരറ്റ് തീര്‍ക്കുമായിരുന്നു.

  (പല ശ്രമങ്ങള്‍ക്ക് ശേഷം ഞാന്‍ വിജയിച്ചു കേട്ടോ)

  ReplyDelete
 15. അത് ശരി. വാല്യക്കാരന്‍ കെട്ട് കഴിഞ്ഞതാ അല്യോ!

  കെട്ടാന്‍ പറ്റിയില്ലേല്‍ ആ നിരാശകൊണ്ട്
  കെട്ടിയാല്‍ പറ്റിപോയതോര്‍ത്ത് എന്ന് ആരാണ്ടോ പണ്ടെങ്ങാണ്ടോ പറഞ്ഞൂത്രെ

  ReplyDelete
 16. കുടിക്കട്ടെ പാപ്പിക്കുഞ്ഞേ..
  ഈ അപ്പച്ചന്‍മാര്‍ കുടിച്ചു തോലക്കട്ടെ..ന്ന്..
  ന്നാലല്ലേ ഞമ്മളെ ഭരണക്കാര് നന്നാകൊള്ളൂ..
  ന്നാലല്ലേ ഞമ്മള് നന്നാകൊള്ളൂ..

  ന്നാലും പാപ്പീ..
  ആ അപ്പച്ചന്‍ നേരും നേരീം ള്ളോനാ..
  അന്നല്ലേ കുടിച്ചോള്ളൂ..
  പിറ്റേന്ന് കുടിച്ചില്ലാലോ..

  നന്നായീണ്ട്..ഒരു "ഫുള്ള്" ആശംസകള്..

  ReplyDelete
 17. “നിന്നേക്കൊണ്ടാവൂല്ല മോനേ കുടിനിറുത്താന്‍..“
  “ഞാന്‍ നിറുത്തും..പന്തയത്തിനൊണ്ടൊ..?“
  “ഞാന്‍ റെഡി...!“
  “എന്തു പന്തയം..?“
  “ഒരു ഓപ്പീയാറ് ഫുള്ള്...!“

  പോസ്റ്റ് നനായീട്ടോ..
  ആശംസകള്‍..!

  ഇതൊന്നു നോക്കിക്കേ..
  http://pularipoov.blogspot.com/2011/05/blog-post.html

  ReplyDelete
 18. ഹ ഹ.. കൊള്ളാം. തമാശയായി ചിരിച്ചു തള്ളാൻ കഴിയില്ല.. യാഥാർത്ഥ്യം ഇത് തന്നെയാണ്

  ReplyDelete
 19. സംഭവാമി യുഗേ യുഗേ.

  ReplyDelete
 20. സ്നേഹമുള്ളവര്‍ ഇങ്ങനെയാ...

  ReplyDelete
 21. ഇതെന്ത് ?സാദാ ബിയറല്ലെ?

  ReplyDelete
 22. എനിക്ക് വല്യ പുടുത്തമില്ല
  ക്ഷമിക്കണം
  ആല്കൊഹോള്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ചിയപ്പോ കിട്ടിയതാ
  ഇനിയവിടെ കിടക്കട്ടെ അളിയാ....

  ReplyDelete
 23. മതമേതായാലും മദ്യം നന്നായാല്‍ മതി..

  ReplyDelete
 24. ഇന്ന് കുടിച്ചിട്ടില്ല. ഇതു പറയാൻ തുടങ്ങിയിട്ട് 8 വർഷവും 10 മാസവുമായി

  ReplyDelete
 25. ഒരു ഹർത്താൽ വന്നിട്ടു വേണം രണ്ടുകിലോ ചിക്കനും,ഒരു അര ബോട്ടിലും വാങ്ങിച്ച്‌ വീട്ടിലിരിക്കാൻ

  ReplyDelete
 26. ഹി ഹി ഇത് കലക്കിട്ടോ പാപ്പിക്കുഞ്ഞേ ...
  പ്രഭന്‍ ക്യഷ്ണന്‍റെ കമന്റ്‌ രസ്സായി... :)

  ReplyDelete
 27. നന്നായി ............ ഇനിയും തുടരട്ടെ .......

  ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..