Wednesday, June 15, 2011

അമ്പത് പൈസ റോക്ക്സ്

ബസ് യാത്രകള്‍ എന്നും വമ്പന്‍ വിറ്റുകള്‍ സമ്മാനിക്കുന്ന ഏരിയയാണ്. ഏതെങ്കിലുമൊരു കുടിയനോ  തൊള്ളബഡായിയോ കേറാത്ത ബസ്സുകള്‍ വിരളവും വിരസവുമാണ്. 
കാലമേറിയ ജീവിതത്തില്‍ ബസ്സനുഭവങ്ങള്‍ ഒരുപാടുണ്ടാവും ഓരോരുത്തര്‍ക്കും.. ജീവിതത്തിന്റെ
പച്ചചൂര് മാറ്റാന്‍ ബസ്സില്‍ പണിയെടുക്കുന്നവര്‍ക്കുമുണ്ടാവും അവരുടെതായ രസാനുഭവങ്ങള്‍..


                                                          .........................

ബസ്സ് കയറി. കുത്തിയിരിക്കാന്‍ ഒരു സീറ്റും കിട്ടി. അപ്പുറത്ത്‌ സീറ്റില്‍ അത്യാവശ്യം സുമുഖനായൊരു  ചെറുപ്പക്കാരനുണ്ട്. എങ്ങോട്ടാ പോകുന്നെ?? സ്ഥലമെത്തും വരെ സൊറച്ചിരിക്കാന്‍ ആളെ ക്കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചു. ഞാന്‍ അങ്ങാടി വരേയാ..ഓ ഞാനതിന്റെ അപ്പുറത്തെ സ്ടോപ്പാ..ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നതിനിടയില്‍ കായിം ചോദിച്ചു കണ്ടക്ടര്‍ വന്നു. അഞ്ചു രൂപയാണ് എന്റെ ചാര്‍ജ്. സുമുഖനു നാലേ അമ്പതും. അഞ്ചു രൂപ കൊടുത്ത് ബാക്കി അമ്പത് പൈസ ചോദിച്ചു. കായി ഉണ്ടായിട്ടോ ഇല്ലാഞ്ഞിട്ടോ കണ്ടക്ടര്‍ ബാക്കി പിന്നെ തരാമെന്നു പറഞ്ഞു...  സ്ഥലമെത്താറായിട്ടുണ്ട്...

അല്ല , നിങ്ങളുടെ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ മാഷേ??
സുഹൃത്തെ.. ഇറങ്ങിക്കോളൂ..
ദാ എത്തി..
ഇതാണ് സ്ഥലം...ഹേയ്..

വണ്ടിയുടെ ബ്രേക്കില്‍ നിന്നും ഡ്രൈവര്‍ കാലെടുത്തു.. അയാള്‍ക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞു. എന്താ മാഷേ.. താങ്കള്‍ക്കിനി തിരിച്ചിങ്ങോട്ട് എത്ര ദൂരം നടക്കേണ്ടി വരും . എന്തേ ഇറങ്ങാഞ്ഞൂ....???
അപ്പോള്‍ നേര്‍ത്തൊരു വളിഞ്ഞ ചിരിയോടെ അഭ്യസ്തവിദ്യനെന്നു ഞാന്‍ കരുതിയ മൂപ്പര്‍ പറഞ്ഞു..

'അയാളെനിക്ക് അമ്പത് പൈസ തരാനുണ്ട്. അടുത്ത സ്ടോപ്പിലെക്ക് അഞ്ചു രൂപയാ. അമ്പത് പൈസ വെറുതെ കളയണ്ടല്ലോ......!!'

                                                     .........................


ശങ്കരേട്ടന്‍ ബസ്സില്‍ കേറിയിട്ടുണ്ട്. ഇന്നെന്തേലുമൊക്കെ കാണാം.പതിവ് പോലെ ഞാന്‍ മൂപ്പരുടെ അടുത്തു തന്നെ നിന്നു. വല്യ വായിലെ വെള്ളമടി വര്‍ത്താനം കേക്കാന്‍. മഞ്ചേരിയില്‍ നിന്ന് അഞ്ചു രൂപ കൊടുത്താല്‍ എന്റെ വീടെത്തും. മൂപ്പര്‍ക്ക് നാലേ അമ്പത് കൊടുക്കണം. വയറ്റില്‍ അടങ്ങിക്കിടക്കാത്ത കള്ള് ശബ്ദമുണ്ടാക്കിത്തുടങ്ങി.സകലകലാ പരദൂഷണ പരമ്പര കുനുകുനാ
തുടങ്ങി..

കണ്ടക്ടര്‍ വന്നു. ശങ്കരേട്ടന്‍ കയ്യിലുണ്ടായിരുന്ന ചുക്കിച്ചുളിഞ്ഞ പത്തു രൂപ നോട്ടു കൊടുത്തു.ബാക്കി അഞ്ചു രൂപ തിരിച്ചും കൊടുത്തു.
'മനേ..ഈ നോട്ടിക്കൂടെ ആകാശം കാണുന്നുണ്ടല്ലോ.. എനിക്ക് വേറെ നോട്ടു താ..കള്ളടിച്ചാ കള്ളത്തരം മനസ്സിലാവില്ലെന്ന് കരുതിയോ?? '
പറഞ്ഞത് ശരിയാ,.. വലിയൊരു ഓട്ടയുണ്ട് നോട്ടിനു നടുവിലൂടെ.
മുറു മുറുത്ത് കണ്ടക്ടര്‍ വേറൊരു അഞ്ചു രൂപ കൊടുത്തു.
'ബാക്കി അമ്പത് പൈസ താടാ തിരുമാലീ..
പാവം കണ്ടക്ടര്‍.
'ഏട്ടാ. അമ്പത് പൈസയില്ല. ഇപ്പൊ തരാം..'
ശങ്കരേട്ടന്‍ ഇപ്പോള്‍ ഒന്നും മിണ്ടിയില്ല. കണ്ടക്ടര്‍ ആശ്വാസം കൊണ്ടു.

ഒരു രണ്ടു മിനുറ്റ് കഴിഞ്ഞില്ല.'എന്റെ അമ്പത് പൈസ.....'

'ങാ ഇപ്പൊ തരാംട്ടോ...'
ശങ്കരേട്ടന്‍ വീണ്ടും മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ വീണ്ടും അതെ ചോദ്യം. 'എന്റെ കാശ്..അമ്പത് പൈസ.....'

കണ്ടര്‍ക്ക് ദേഷ്യം വന്നു. 'ഇപ്പൊ തരാമെന്നെ...അവിടെയിരി.

ഇതൊരു പരിപാടിയാക്കി മൂപ്പര്‍..
കണ്ടക്ടര്‍ പെണ്ണുങ്ങളെ ഭാഗത്തേക്ക് പൈസ വാങ്ങാന്‍ പോകുമ്പോഴും തിരിച്ചിങ്ങോട്ട് പോരുമ്പോഴും എന്റെ അമ്പത് പൈസാന്നു പറയും..
എനിക്കതൊരു രസമായി. തള്ളേ..ഒരു തല്ലിനുള്ള വകയുണ്ട്..
ഇപ്പോഴത്തെ ചോദ്യത്തിന് ദേഷ്യം മൂക്കിനു പിടിച്ചു കണ്ടക്ടര്‍ ചൂടായി.

"ടോ.. തന്നോടല്ലേ ഇപ്പൊ തരാമെന്നു പറഞ്ഞത്. വേറൊന്നുമില്ലേ തനിക്കാലോചിക്കാന്‍..  തൊള്ളയടക്കി ഒന്ന് മിണ്ടാതിരിക്കോ ."

മടക്കിക്കുത്തഴിച്ചു ശങ്കരേട്ടന്‍ പറഞ്ഞ വര്‍ത്താനം.
'എടാ ചങ്ങായീ...എന്തോരമുണ്ടാലോയ്ക്കാന്‍..
താനാ കായിങ്ങോട്ട് തന്നാല്‍ എനിക്ക് വേറെന്തേലും  ആലോയ്ക്കാലോ...'

21 comments:

  1. വാല്യക്കാര സമ്പവങ്ങള്‍ രസകരം തന്നെ
    വരട്ടെ ഇനിയും നവ രസങ്ങള്‍
    ആശംസകള്‍

    ReplyDelete
  2. നീ കേറുന്ന ബസ്സ്‌ ...4.50, 5.00 .rs ചാര്‍ജില്‍ മാത്രേ ഓടൂ ?

    ReplyDelete
  3. ഹ ഹ...
    എന്താ ചെയ്യ ഷാഹിറെ..
    എനിക്കത്ര ദൂരം മാത്രം ഓടിയാല്‍ മതി വീടും നാടുമെത്താന്‍...!

    ReplyDelete
  4. ശ്ശേ! ശങ്കരേട്ടന്‍ കണ്ടക്ടറെ എടുത്തിട്ട് മെടയും എന്നാ കരുതീത്.
    കള്ളിനൊന്നും പണ്ടത്തേപോലെ വീര്യം പോരാന്ന് തോന്നണു ;)

    ReplyDelete
  5. എനിക്കുവയ്യ ചിരിയ്ക്കാൻ ശങ്കരേട്ടാ..ഹി..ഹി..

    ReplyDelete
  6. ബസ്‌ പുരാണം കൊള്ളാം..കുറച്ചുടെ കോമഡി വരട്ടെ..ഇഞ്ഞകൊണ്ട് പറ്റും പഹയാ..ഒന്ന് ശരിക്കൊന്നു പരിശ്രമിക്കി...

    ReplyDelete
  7. സ്വന്തം അനുഭവങ്ങള്‍ വേറെ ആളുടെ പേരില്‍ എഴുതി വിടുകയാണല്ലേ സുമുഖാ...

    ReplyDelete
  8. എനിക്കും ഇത്തരം ഒരുപാട്
    ബസ്സനുഭവങ്ങള്‍ ഉണ്ട്
    നന്നായി അവതരിപ്പിച്ചു
    ഭാവുകങ്ങള്‍

    ReplyDelete
  9. എന്റെ കോളേജ് ജീവിതകാലത്ത് ഒരുദിവസം ഞങ്ങള്‍ വൈകിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയാണ്.വര്‍ക്കല നിന്നും ഏലാപ്പുറത്തേയ്ക്ക് പത്തുപതിനാലു കിലോമീറ്ററുണ്ട്.താമസിച്ചുവന്നതുമൂലം ഡ്രൈവര്‍ പറത്തിവിടുകയാണ്.4.50 നുമുമ്പേ നിലയ്ക്കാമുക്ക് കടന്നുപോയില്ലെങ്കില്‍ വക്കത്തു നിന്നും വരുന്ന ബസ്സുകാരുമായി പോട്ടിയാവും.ഓരോ സ്റ്റോപ്പിലും ആള്‍ക്കാരെയിറക്കാനും കയറ്റാനും ബസ്സിലെ കിളി വല്യ ബഹളവും അട്ടഹാസവുമൊക്കെ കാട്ടുന്നുണ്ട്.കടയ്ക്കാവൂര്‍ എന്ന സ്ഥലത്തെത്തി യാത്രക്കാരെയുമിറക്കി ബസ്സ് വീണ്ടും കുതിച്ചുപായാന്‍ തുടങ്ങി.ഒരു പത്തിരുന്നൂറുമീറ്റര്‍ കഴിഞ്ഞതും ഒരു സ്ത്രീ സീറ്റില്‍ നിന്നുമെഴുന്നേറ്റ് അവരുടെ അച്ഛന്‍ തൊട്ടുമുമ്പിലുള്ള സ്റ്റോപ്പിലറിയാതിറങ്ങിപ്പോയി എന്നു പറഞ്ഞു ബഹളം വച്ചു.എന്തെല്ലാമോ തെറികള്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് കിളി ബല്ലടിച്ചു. ആ സ്ത്രീ ഫുഡ്ബോര്‍ഡിലിറങ്ങിനിന്ന്‍ തലപുറത്തേയ്ക്കിട്ട് അച്ഛനെ കൈകാട്ടി വിളിച്ചു.സമയം താമസിച്ച ദേക്ഷ്യത്തിനു ഡ്രൈവര്‍ എഞ്ചിന്‍ വെറുതേ ഇരപ്പിച്ചുകൊണ്ടിരുന്നു.എല്ലാവരും അക്ഷമരായി തല പുറത്തേയ്ക്കിട്ട് നോക്കിക്കൊണ്ടിരുന്നു.ഒരഞ്ചുമിനിട്ട് കൊണ്ട് വല്യപ്പന്‍ എഴഞ്ഞും വലിഞ്ഞും ബസ്സിനടുത്തെത്തിയതും ആ സ്ത്രീ ഫുഡ്ബോര്‍ഡില്‍ നിന്നുമിറങ്ങി അയാളെയും കൂട്ടി എന്തെല്ലാമോ പറഞ്ഞുകൊണ്ട് തൊട്ടു മുമ്പില്‍ കാണുന്ന ഗേറ്റ് തുറന്ന്‍ ഒരു വീട്ടിലേയ്ക്ക് കയറിപ്പോയി.ഹെന്റമ്മേ...അന്നു ആ കിളിയും കണ്ടക്ടറും വിളിച്ചതുപോലുള്ള തെറി ഞാന്‍ പിന്നീടെന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല.....

    ReplyDelete
  10. വാല്യക്കാ... ഉള്ളത് പറഞ്ഞാല്‍ പോര. ഉള്ളതിന്മേല്‍ ഉണ്ടാക്കി പറയണം. അപ്പഴേ ഏല്‍ക്കു... പഞ്ച് വരൂ... ഏതായാലും ശ്രമം തുടരു. എന്റെ ഒരു അനുഭവം കൂടെ അങ്ങ് പറയാം... എന്തേയ്..

    ഒരു ദിവസം കോഴിക്കോട് ബീച്ചില്‍നിന്നും ബസ്സില്‍ തിരിച്ച് വരുന്ന സമയം. സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കി ബസ്സ് മൂവാകുന്ന സമയം പുറത്തുനിന്നും ഒരു പെണ്ണ് ഉറക്കെ പറഞ്ഞു.

    'ഒരാളും കൂടെ ഇറങ്ങാനുണ്ടേ... ഇന്റെ പുയാപ്ല ഇറങ്ങീല്ല്യ'

    കണ്ടക്റ്റര്‍ എല്ലാ സീറ്റിലും നോക്കി ഉറങ്ങുന്ന ഒരാളെ വിളിച്ച് സ്റ്റോപ്പെത്തി എന്ന് പറഞ്ഞു.

    അത് കേട്ടതും മൂപ്പര് വായില്‍ന്ന് ഒലിച്ചിറങ്ങുന്ന കേലവും തുടച്ച് ഒറ്റ ഓട്ടം, അപ്പൊ അടുത്തിരുന്ന ആള്‍ ഉറക്കെ വിളിച്ചു പറഞ്ഞു

    'ടോ... അന്റെ കുട്ടീനേം കൊണ്ട് പോടോ' അടുത്തിരിക്കുന്ന ആളുടെ കയ്യില്‍ കുഞ്ഞിനെ കൊടുത്ത് നല്ല ഉറക്കായിരുന്നു മൂപ്പര്. ഒരു ഇളിഞ്ഞ ചിരിയും പസ്സാക്കി കുട്ടീനേം വാങ്ങി പോയി മൂപ്പര്. ആ ബസ്സടക്കം കുലുങ്ങി ചിരിച്ചുപോയി...

    ReplyDelete
  11. വാല്യുബള്‍ കമ്മന്റെഴുതിയ എല്ലാര്‍ക്കും നന്ദി.
    ഉഷാറാക്കാന്‍ ശ്രമിക്കാം...
    ഇനി ഒരു സീരിയസ് കഥ..
    കൊണ്ടോട്ടി അങ്ങാടീക്ക് വരുന്ന വഴി.
    കെ എസ് ആര്‍ ടി സി ബസ്സാണ്. കൊളത്തൂര്‍ ജന്ക്ഷനടുതെത്തിയപ്പോള്‍ ഒരു സാഹിബ് ബസ്സിനു കുറുകെ ബൈക്കും കൊണ്ട് ചാടി.
    ഡ്രൈവര്‍ പെരുംചൂടായി കുറെ എന്തൊക്കെയോ പറഞ്ഞു. ഒന്നും മിണ്ടാതിരുന്ന കണ്ടക്ടറും തുടങ്ങി തെറി.. ഒക്കെ കേട്ട ലവനും കുറെ ചൂടായി.
    എല്ലാം കഴിഞ്ഞു ബസ്സ് വീണ്ടും ഞരങ്ങി തുടങ്ങി. കൊണ്ടോട്ടി സ്ടാണ്ടില്‍ എത്തിയപ്പോള്‍ ദേ നേരത്തെ കുറുകെ ചാടിയ ലവന്‍ ബൈക്കില്‍ നിന്നിറങ്ങി വരുന്നു. കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റെടുത്ത് കണ്ടക്ടറുടെ തലക്കു നോക്കി ഉഗ്രനൊരടി. ബസ്സൊരു ചോരക്കളമായി.
    ഓരോ മനുഷ്യരുടെയും ദേഷ്യത്തിന്റെ മൂപ്പൊന്നു നോക്ക്.. വാക്ക് കൊണ്ട് മാത്രം മൂത്ത ദേഷ്യം തീര്‍ത്തതോ.. ഹെല്‍മെറ്റു കൊണ്ടും..

    ReplyDelete
  12. കൊള്ളാം ഒന്ന് കൂട് വെത്യസ്ത മാക്കണം ന്ത്യെ

    ReplyDelete
  13. എന്‍റെ നാട്ടുകാരന്‍ പറഞ്ഞ ഇ ബസ്സ് കഥക്കള്‍ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇഷ്ട്ടം കഥയിലുള്ള നര്‍മ്മം കൊണ്ടല്ല എന്നാലും എങ്ങനയോക്ക എനിക്ക് ഇതു ഒരുപാട് ഇഷ്ട്ടമായി

    ReplyDelete
  14. :)
    അമ്പത് പൈസക്ക് ഈ ചിരി മതി എന്താ പോരെ ?

    ReplyDelete
  15. ബസ്സ്‌ കഥകള്‍ നന്നായി ട്ടോ .
    രസകരമാണ് ഈ യാത്രകള്‍.
    നാട്ടിന്‍പുറത്തൂടെയുള്ള ബസ്സ്‌ യാത്രകള്‍ വളരെ രസകരമാണ്. അകത്തും പുറത്തും.
    ആശംസകള്‍

    ReplyDelete
  16. അല്ല ബാല്യെക്കാരാ..
    ഞമ്മക്കൊരു സംസയം..?
    ഇപ്പറഞ്ഞ ചരിത്രങ്ങളിലോക്കെ കഥാപാത്രം
    ഞമ്മള് തന്നെയാണോ..?
    പ്രത്യേകിച്ച് ആ അമ്പത് പൈസക്ക്‌ അടുത്ത സ്റൊപ്പിലിറങ്ങിയ വിദ്വാന്‍..?!!

    പണ്ടൊരാള് ഓട്ടോയില്‍ കയറിയതോര്‍മ്മയില്ലേ..?
    സ്ഥലമെതിയപ്പോ പുള്ളി ചോദിച്ചു: പൈസ എത്രയായെന്ന്..?
    ഡ്രൈവര്‍: എട്ടു രൂപ
    പുള്ളി ഏഴ് രൂപ അമ്പത്‌ പൈസ കൊടുത്തിട്ട് പറഞ്ഞു:
    "അമ്പതു പൈസക്ക് ബാക്കോട്ടെടുത്തോളൂ..!!"


    ഇയാളും ബാല്യെക്കാരനാണെന്ന് പറയുന്നില്ല..
    ന്നാലും , ബാല്യെക്കാരന്‍റെ കുടുംബക്കാരനെങ്കിലും ആകാതിരിക്കുമോ..?

    വാല്‍കണ്ടം: "ഉള്ളിലുള്ളതല്ലേ പുറത്തേക്കു വരൂ..?!!"

    ReplyDelete
  17. ഇന്ക്കും കിട്ടാനുണ്ട് ഒരുപാട് അമ്പൈസ,

    ReplyDelete
  18. ബസ്‌ കഥകള്‍ നന്നായി ..

    ReplyDelete
  19. മാഷെ superb രണ്ടു കഥകളും ഒന്നിനൊന്നു മെച്ചം. വീണ്ടും എഴുതുക
    സ്നേഹപുര്‍വം .. സന്തോഷ്‌ നായര്‍

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..