Saturday, June 4, 2011

അഴിമതിക്കെതിരെ മരണം വരെ A/C* യില്‍

ഞാനും ഒരു വമ്പന്‍ സമരം നടത്താന്‍ പോകുന്നു.
അഴിമതിക്കെതിരെ സമരം നടത്തുന്ന നമ്മുടെ സ്വാമി ഗുളു ഗുളാതി ആന്റിഅഴിമതിയാന്‍  ബാബാ രാംദേവിനെതിരെയാണ് സമരം.
രണ്ടു കോടി രൂപക്ക് ഒരു മാസത്തേക്ക് വാടകക്കെടുത്ത രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ തീര്‍ത്ത പന്തല്‍. പതിനഞ്ചടി ഉയരത്തില്‍ ശീതീകരിച്ച സ്റ്റേജ്. അറുപത് ഡോക്ടര്‍മാര്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ആശുപത്രി.എങ്ങനുണ്ട്?? ബേജാറാവണ്ട കോയാ. ഇതൊക്കെയാണിപ്പോള്‍  രാഷ്ട്രീയം, രാഷ്ട്രാന്തരീയം.

അല്ലെങ്കില്‍ ഇച്ചങ്ങായിക്ക് വല്ല കഥയുമുണ്ടോ??അറ്റ്‌ ലീസ്റ്റ് ഒന്നുമില്ലെങ്കില്‍ ഇന്ത്യാക്കാരൊക്കെ പോഴന്മാരാണെന്നാണോ ഇയാള് ധരിച്ചു വച്ചിരിക്കുന്നെ??ഇമ്മാതിരി പൂത്ത കായി കയ്യിലുണ്ടെങ്കി അഴിമതിക്കെതിരെ സമരം (എന്ന് പറയുന്നു) നടത്തണോ? റോഡ്‌ ഞരങ്ങിയും ഭിക്ഷയെടുത്തും 'പട്ടിണി മാറ്റാന്‍ ശ്രമിക്കുന്ന' എത്ര പാവങ്ങളുണ്ടിവിടെ.ആ രണ്ടരക്കോടിയും പന്തലുമൊക്കെ അങ്ങനെ കൊടുത്താല്‍ പുണ്യം കിട്ടും..ഇതൊരുമാതിരി മറ്റേ പണിയായി പോയി.
മുക്കാലിയിലിട്ടടിക്കാന്‍ ആളില്ലാഞ്ഞിട്ടാ..

എനിക്ക് തോന്നുന്നത് ഇതു മറ്റൊരു കള്ളക്കളിയുടെ ബാക്കി പത്രമാണെന്നാണ്. ഹസാരെ നടത്തിയത് അഴിമതിക്കെതിരെയാണെങ്കില്‍ ഇത് കള്ളപ്പണത്തിനെതിരെയാണ്.വിഷയമൊക്കെ നല്ലത് തന്നെ.ഹസാരെയുടെ വന്‍ ജനപ്രീതിയും സ്വാധീനിച്ചിട്ടുണ്ടാവാം.അല്ലെങ്കിലും അദ്ദേഹം മുന്നോട്ടു വച്ച ധീര സമരമാര്‍ഗം ആറ്റിക്കുറുക്കി മറ്റൊരു വിധത്തിലാക്കാനാണല്ലോ ഈ വിദ്വാന്‍ വന്നത് .
വല്ലാത്ത പേടിയാണിപ്പോള്‍ ഈ സ്വാമിമാരെ..പണ്ടൊരു സ്വാമിയുണ്ടാക്കിയ പുകിലോര്‍മ്മയില്ലേ. ലവന്‍ തോക്കും പുലിത്തോലുമായോക്കെ കളിച്ച കളി കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു.
അന്ന് പോയവനെ ക്കുറിച്ചിന്നു വല്യ വിവരമൊന്നും കേള്‍ക്കാനില്ല.
അത് പോലെന്തേലും മറക്കാനാകുമോ ഇത്?. വലിയ അഴിമതികള്‍ കാണാതിരിക്കാന്‍ ചെറിയ പ്രശ്നങ്ങളുണ്ടാക്കി പോലീസിന്റെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു വലിയ അടവുമാവാം ഒരുപക്ഷേ..

ആര് പ്രതികരിക്കാന്‍?? ഒരു ഷാരൂ ഖാന്‍ പ്രതികരിച്ചത് കണ്ടു. അതിന്റെ പേരില്‍ ആ ചങ്ങായിക്ക്  ഇനി ഇരിക്കപ്പൊറുതി  കൊടുക്കത്തില്ല.ശിവ സേന ഇന്നലെ തന്നെ തുടങ്ങി എന്നാണു കേട്ടത്. നേതാവ് പറഞ്ഞത് അതിലും വലിയ കാര്യമാണ്. അവനവനുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ തലയിടുന്നത് ഇന്ന് ഒരു പ്രവണതയായി മാറിയിട്ടുണ്ടെന്ന്. ഏതാണ് ഒരു മനുഷ്യനുമായി ബന്ധമുള്ള കാര്യങ്ങളും ബന്ധമില്ലാത്ത കാര്യങ്ങളും? മൈ നെയിം ഈസ്‌ ഖാന് തൊട്ടു കണ്ടകശ്ശനിയാണ് ഷാരൂഖിന്. 
അതൊന്നുമല്ലെന്നെ..എന്തിനാ ഈ സര്‍ക്കാരിതിനെ ഇത്ര പേടിക്കുന്നെ??വേറെന്ത്..കള്ളപ്പണം ഒഴുക്കീട്ടുണ്ടാവുമല്ലേ താടിക്കാരാ. ങ്ങളെ പേടീടെ കാര്യൊക്കെ മനസ്സിലായി പുളുസൂ.. 

എങ്കിലും അഴിമതി സ്ടാറായി.ഈ വാല്യക്കാരനെന്ന പേരിനു പകരം അഴിമതി എന്നോ കള്ളപ്പണമെന്നോ ഒക്കെ  ആക്കിയാല്‍ മതിയാരുന്നു. അതാകുമ്പോ താരമല്ലായോ..താരം. രൂപ നോട്ടിന്റെ മുകളിലിരിക്കുന്ന രാഷ്ട്ര പിതാവിനെ ആ നോട്ടിന്റെ ബലം കൊണ്ട് തന്നെ ഇങ്ങനെ അപമാനിച്ചത് തീരെ ശരിയായില്ല ബാബാ.ഇത്ര മാത്രം ചീഞ്ഞു നാറാന്‍ പറ്റുമെങ്കില്‍ ഇന്ത്യ എന്നേ നാറി.അതാണല്ലോ 'കനി' (വിലക്കപ്പെട്ട കനി പോലൊരു കനിയാണ് ഇന്ത്യന്‍ ജനതക്കിപ്പോ ലിവള്‍) മൊഴിയിലൂടെയും കല്‍മാഡി (കാലമാടന്‍ )യിലൂടെയുമൊക്കെ നമ്മള്‍ അനുഭവിക്കുന്നത്. 

ഒരഴിമതി ഭരണത്തിനെതിരെ സമരം നടത്താന്‍ മറ്റൊരു അഴിമതി നടത്തിയിട്ടുണ്ടാവുമോ എന്ന് ഇത്തിരി സംശയമില്ലാതില്ല.ഇവന്മാരോക്കെ ഇങ്ങനെ തുടങ്ങിയാല്‍ നമ്മടെ കേരളത്തിലെ ഉണ്ണാക്കന്‍ അഴിമതിക്കാരൊക്കെ  പൂച്ചക്കണ്ണന്മാരാകും. ഇപ്പുറത്തെ മീന്‍ തിന്നു അപ്പുറത്തെ പാലിലേക്ക് നോക്കി ഇനി അടുത്തത് അതാകട്ടെ എന്ന് വിചാരിക്കുന്ന കരിമ്പൂച്ചകള്‍. 
സമരപ്പന്തലിലേക്ക്, സോറി  'സമരക്കൊട്ടാരത്തിലെക്ക്'  പോലിസ് വക ഒരു റെയ്ഡ് നടത്തണമെന്നാണ്  എന്റെ അഭിപ്രായം. ഇരിപ്പിടത്തിനു താഴെയും ടോര്‍ചിനകത്ത് ബാറ്ററിക്ക് പകരമായി നേന്ത്രപ്പഴങ്ങള്‍ ഒരു പാട് കണ്ടേക്കാം.
കലികാലം..

30 comments:

  1. A/C* എയര്‍ കണ്ടീഷന്‍.. ഹി ഹി ഹി ..

    ReplyDelete
  2. വാല്യക്കാരാ... ഗംഭീരമായിട്ടുണ്ട് പോസ്റ്റ്‌. വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി എന്ന പോലെയാണ് കാര്യം. അണ്ണാ ഹസാരെ നടത്തിയ ഗാന്ധിയന്‍ സമരം ഏറെ ശ്രദ്ധിക്കപ്പെടുകയും, വലിയ പൊതുജന പങ്കാളിത്തം ലഭിക്കുകയും ചെയ്തിരുന്നു. അഴിമതികെസുകളിലും, വലിയ സാമ്പത്തിക ക്രമക്കേടുകളിലും കുറ്റാരോപിതന്‍ ആയ ബാബാ രാംദേവ്‌ എന്ന ഫൈവ്സ്റാര്‍ മാന്ത്രികന്‍ രാംലീല മൈതാനത്തിന് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ വ്യക്തമായ രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിത്തന്നെയാണ്. ഇത്തരം കള്ള നാണയങ്ങളുടെ വാക്കുകള്‍ക്ക് സമൂഹം മുഖം നല്‍കാതിരിക്കുകയാണ് വേണ്ടത്. അണ്ണാ ഹസാരെ രാംദേവ്‌-ന്റെ സമര നാടകത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അദ്ധേഹത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും എന്ന് തീര്‍ച്ച..! ഹസാരെ ആ കടുംകൈക്ക് മുതിരില്ല എന്ന് പ്രതീക്ഷിക്കുന്നു..!!!

    ReplyDelete
  3. തുടകത്തിലെ തന്നെ പാളിച്ചയാണ് വന്നത് ബാബാ രാം ദേവിന്. അതോ ഇങ്ങിനെ ഒരു കവറേജ് ആയിരിക്കുമോ ഉദ്ദേശിച്ചത്. .
    ഹസാരെയുടെ ജനപ്രീതി തന്നെയാകണം പ്രചോദനം.
    അല്ലെങ്കില്‍ ഈ ഫൈവ് സ്റ്റാര്‍ പേക്കൂത്തുകള്‍ ഇന്ത്യയില്‍ ചിലവാകും എന്ന് തോന്നിക്കാനും.
    പക്ഷെ ഉപ്പു തിന്നവന്‍ വെള്ളംകുടിക്കും.
    കള്ളപണത്തിനെതിരെ പണം വാരിയെറിഞ്ഞു സമരം.
    സമരം നടക്കട്ടെ. കല്‍മാഡിമാരൊക്കെ ഒരു കാലത്ത് സുഖിച്ചവര്‍ ആണ്.
    നല്ല പോസ്റ്റ്‌

    ReplyDelete
  4. ആത്മീയതയെ ജനാധിപത്യ കുപ്പിയിലാക്കി വില്‍ക്കാന്‍ ആണ് ഇയാളുടെ ശ്രമം
    ഇയാള്‍ ആന്നാ ഹസാരക്ക് പഠിക്കാന്‍ ഇറങ്ങിയതാ
    അണ്ണാ ഹസാരെ ഇന്ത്യയിലെ നമ്പര്‍ വന്‍ ആണ്‍ കുട്ടിയാ
    ഇവന്റെ സ്വത്ത് വിവരം വെളിപെടുത്താതെ ആണ് ഇവനിപ്പോള്‍ നായാട്ടിനിറങ്ങി ഇരിക്കുന്നത്

    ReplyDelete
  5. ........അഴിമതിയാല്‍ കൊയ്തെടുക്കുന്നത് ഗാന്ധിത്തലകളും .അതിനെതിരെ നടത്തപ്പെടുന്നത് 'ഗാന്ധി'മാര്‍ഗം സമരവുമാണ്.......എല്ലാം വിരോധാഭാസം തന്നെ.........രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി . ഈ 'ആഭാസം'തന്നെ......

    ReplyDelete
  6. പോസ്റ്റ്‌ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍ .

    ReplyDelete
  7. സ്വന്തം യോഗാ ബിസിനെസ്സിനു ആളെ കൂട്ടുക എന്നതില്‍ കവിഞ്ഞ സാമൂഹ്യ സ്നേഹമൊന്നും ഗുളുഗുളാനന്ത സ്വാമിക് ഉള്ളതായി തോന്നുന്നില്ല.
    വാല്യക്കാരാ പോസ്റ്റ്‌ ഉഷാരായിട്ടാ

    ReplyDelete
  8. ബാബ രാം ദേവിന്റെ ലക്ഷ്യം നല്ലതാണോ ചീത്തയാണോന്നു പറയാൻ വയ്യ. എന്തായലും ഇത്രെയും കാശ് മുടക്കി സമരം നടത്തുന്നതു ലോകത്ത് തന്നെ ഇതു ആദ്യമായിയാവും. ആ ഒരു റെക്കോർഡ് കൂടി നമ്മുക്ക് തന്നെ!!

    പിന്നെ കാശിന്റെ കാര്യം, ഈ ബാബയുടെ ആസ്തി കണക്കു കണ്ടില്ലെ? 1000 കോടി രൂപയിൽ അതികം ആസ്തിയുള്ള ഈ കേമന്റെ എല്ല സൊത്തുക്കളും നിയമ വിധേയമാണെന്ന്. എങ്ങനെ നിയമ വിധേയമായി എന്നതാണു ഇവിടെ പ്രധാന്യം. അയാളുടെ സകല വരുമാനവും ഒരു ട്രസ്റ്റിന്റെ കീഴിലാണു. അതു കോണ്ടു ഒരു ചില്ലി കാഷു പോലും 'കണക്കിൽ' പെടില്ല!

    സത്യത്തിൽ ഇന്നു നമ്മുടെ രാജ്യത്ത് എന്ത്ര ട്രസ്റ്റുക്കൾ രജിസ്റ്റെർ ചെയ്തിട്ടുണ്ടെന്നും, അതിലൂടെ സമ്പാദിച്ച കാശിന്റെ കണക്കുകളും ഒന്നു തിരഞ്ഞു നോക്കിയാൽ മനസിലാവും വിദേശത്താണോ സൊദേശത്താണോ കണക്കില്ലാത്ത കളികൾ കൂടുതലെന്ന്. അപ്പോ പൊങ്ങികേളും, ബാബമാരും, അച്ചന്മാരും, ഉസ്താതുമാരും ഒക്കെ.

    ReplyDelete
  9. താങ്കള്‍ വളരെ ശക്തമായി പ്രതികരിച്ചു

    ഇങ്ങനെയുള്ളവന്മാരെ പിന്തുണക്കാതിരിക്കുക
    ഇവര്‍ നമ്മളെപോലുള്ളവരെ ശെരികും മണ്ടന്മാരക്കുകയാണ് ചെയ്യുന്നത്

    നിങ്ങളുടെ വരികള്‍ തീ തുപ്പുനുണ്ട്
    ഇത്തരം എഴുതുകള്‍ ശ്രദ്ധിക്കപെടും

    ReplyDelete
  10. പാപ്പിക്കുഞ്ഞേ..
    സുഖമാണെന്ന് കരുതുന്നു..

    നേരിട്ട് അറിയില്ല.. ക ച ട ത പ യില്‍ വന്ന് പോയപ്പൊ, അതും ഒരു അയല്‍ക്കാരനാണെന്നറിഞ്ഞപ്പോ ഒന്ന് പരിചയപ്പെടാമെന്നു കരുതി..
    മഞ്ചേരി എവിടെയാണെന്ന് മനസ്സിലായില്ല..പറ്റുമെങ്കില്‍ അടുത്ത കാണലിന് ഒന്ന് വിശദമാക്കി പറയണം..

    എന്തായാലും, മീശ അടുത്ത് മുളചിട്ടുള്ളൂവെങ്കിലും എന്നോ മുളച്ചവന്‍റെ വര്‍ത്തമാനങ്ങളാണ് പാപ്പിക്കുഞ്ഞു പറഞ്ഞോന്ടിരിക്കുന്നത്..
    എല്ലാ പോസ്റ്റും അതിഗംഭീരം..
    ആളെ താറാന്‍ പാപ്പിക്ക് എവിടെന്നോ പരിശീലനം കിട്ടിയിട്ടുണ്ടോ..?

    ശരി ന്നാ..
    എന്‍റെ മുറ്റത്ത്‌ വന്നതിനു ഒത്തിരി ശുക്രിയാ..
    ഇനിയും വരുമെന്ന പ്രതീക്ഷയില്‍...

    സ്നേഹ പൂര്‍വം...

    സഫീര്‍ ബാബു

    ReplyDelete
  11. പാപ്പിക്കുഞ്ഞേ.......
    ഗംഭീരായി ണ്ട് ട്ടാ. വാല്യക്കാരുടെ സമരങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
    തട്ടിപ്പു യോഗക്കാരോട് പോയിത്തുലയാമ്പറ

    ReplyDelete
  12. ഒരുപാട് നന്ദി
    നന്ദി..
    ശ്രീ;@ :
    ഹേയ്..ഒരിക്കലും പ്രതീക്ഷിക്കണ്ട. അങ്ങനെ ഹസാരെ ചെയ്യില്ല..

    ചെറുവാടി@;
    ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ..

    കൊമ്പന്‍ @:
    ങാ അങ്ങനെ ഇടക്ക് ചില വിരുതന്മാരോക്കെ വേണ്ടേ.. നടക്കട്ടെന്നെ

    സുബന്‍@:
    ഗാന്ധി കാണുന്നത് നോട്ടുകളില്‍ മാത്രമാണല്ലേ സുബേട്ടാ..

    ഇസ്മയില്‍ ചെമ്മാട്@:
    താങ്കൂ താങ്കൂ..

    പത്രക്കാരന്‍:
    നോക്ക്@..എത്രയാ മൂപ്പര്‍ക്ക് ഒരു യോഗക്കുവേണ്ട കാശ്. ഇതാ ഇവിടെ.http://www.divyayoga.com/donation-a-membership/donation-membership-of-patanjali-yogpeeth.html
    മറ്റൊരു ബ്ലോഗ്ഗില്‍ നിന്ന് കിട്ടിയതാട്ടോ..

    വയ്സ്രേലി@:
    എത്ര ആയിരമുണ്ടായാലെന്താ..വിറകു വെട്ടികള്‍ എന്നും വിറകു വെട്ടികളും വെള്ളം കോരികള്‍ എന്നും വെള്ളം കോരികളും തന്നെ ബായ്..

    ഷാജു അതാണിക്കല്‍@:
    വീണ്ടും താങ്കു..

    സഫീര്‍ ബാബു @;
    മഞ്ചേരി ചോലക്കലിലാ..മ്മടെ കള്ളു ശാപ്പിന്റടുത്തെയ്

    വാഴക്കോടന്‍@:
    താങ്കളെ പ്പോലുള്ള ഭൂലോക ബ്ലോഗ്ഗര്‍മാരൊക്കെ എന്റെ ഈ കൊച്ചു ബ്ലോഗ്ഗില്‍ കയറിയല്ലോ..നന്ദിയോടെ..

    ഹൈന@:
    ആക്കല്ലേ മാഷേ..ജീവിച്ചു പൊക്കോട്ടെ..
    നിഴലിനെ സ്നേഹിക്കുന്നോന്‍@:
    ആയ്കോട്ടെ.....

    കംമെന്റിടുന്നവരേ.. കയ്യടിക്കുന്നതില്‍ ഒരുപാട് നന്ദിണ്ട്

    ReplyDelete
  13. സമകാലീക പ്രസക്തിയുള്ള പോസ്റ്റ്‌
    ഗവണ്മെന്റും സ്വാമിയും ഒത്തുകളിച്ചാതാണന്നാണ് പുതിയ വിവരം

    ReplyDelete
  14. ധര്‍മവും നീതിയുമൊക്കെ പേരില്‍ മാത്രം മതി.
    കളിയുടെ അവസാനം ഇങ്ങനെയാവുമെന്നു ഒട്ടും പ്രതീക്ഷിച്ചില്ല..
    ങാ.. "ഇതൊക്കെയാണിപ്പോള്‍ രാഷ്ട്രീയം, രാഷ്ട്രാന്തരീയം.."

    ReplyDelete
  15. "ഇതൊക്കെയാണിപ്പോള്‍ രാഷ്ട്രീയം, രാഷ്ട്രാന്തരീയം.."

    ReplyDelete
  16. ഒരു എതിർ കുറിപ്പ്.

    ഇന്ത്യാ മഹാരാജ്യത്ത് നേരായ രീതിയിൽ പണമുണ്ടാക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
    അല്ലാ ഒരു യോഗാചാര്യന് പണമുണ്ടാക്കാൻ എന്തെങ്കിലും തടസമുണ്ടോ?

    ലോകം മുഴുവൻ യോഗാഭ്യാസം നടത്തുന്ന ശിഷ്യന്മാരുണ്ടെങ്കിൽ ആർക്കും പണം ഉണ്ടാക്കാം.
    അത് നേരായ രീതിയിലാണോ അല്ലയോ എന്ന് അന്വേഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.

    പിന്നെ A/C യുടെ കാര്യം.
    മനുഷ്യൻ, കാടായ കാടെല്ലാം വെട്ടിത്തെളിക്കുകയും, മലയായ മലയെല്ലാം ഇടിച്ച് നിരത്തുകയും ചെയ്തതുകൊണ്ട് A/C അല്ലെങ്കിൽ Fan ഇല്ലാതെ പെരക്കകത്തുപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയല്ലേ ഇപ്പോൾ.

    അല്ലാ വാല്യക്കാരൻ A/C യിൽ ഇരുന്നിട്ടില്ലേ?
    A/C യിൽ ഇരിക്കുമ്പോൾ റോഡ് ഞരങ്ങിയും, ഭിക്ഷയെടുത്തും പട്ടിണി മാറ്റാൻ ശ്രമിക്കുന്ന പാവങ്ങളെ വാല്യക്കാരൻ ഓർക്കാറുണ്ടോ?

    ശീതീകരിച്ച സമരപന്തലും, ഡോക്ടർമാരുടെ കൂട്ടവും മാത്രമേ വാല്യക്കാരൻ കണ്ടുള്ളോ?
    താങ്കൾ പറഞ്ഞ ഇച്ചങ്ങായിയുടെ ഉപവാസം എന്തിനായിരുന്നെന്നു നോക്കിയോ?

    ഇന്ത്യക്കാരുടെ പേരിൽ വിദേശത്തുള്ള കള്ളപ്പണം പൊതു സ്വത്തായി പ്രഖ്യാപിക്കണമെന്ന് എനിക്കും അഭിപ്രായമുണ്ട്. അതല്ലേ അതിന്റെ ശരി?

    പിന്നെ പുതിയ കാര്യങ്ങൾ കണ്ടില്ലേ?
    അദ്ദേഹത്തെ ഇങ്ങനെ അറസ്റ്റ് ചെയ്ത് നീക്കേണ്ട കാര്യം വല്ലതും ഉണ്ടായിരുന്നോ?

    ReplyDelete
  17. "ഇന്ത്യക്കാരുടെ പേരിൽ വിദേശത്തുള്ള കള്ളപ്പണം പൊതു സ്വത്തായി പ്രഖ്യാപിക്കണമെന്ന് എനിക്കും അഭിപ്രായമുണ്ട്. അതല്ലേ അതിന്റെ ശരി?"
    അത് തന്നെയാണതിന്റെ ശരി.
    അത് കൊണ്ടാണാദ്യം വിഷയം നല്ലതാണെന്ന് പറഞ്ഞത്.പക്ഷെ അതിനുപയോഗിച്ച രീതിയിലാണ് ശരിയില്ലാത്തത്.
    18 കോടിയോളം മുടക്കിയെന്നാണ് കണക്ക്.ആയിരങ്ങള്‍ തെരുവീഥികളില്‍ അലയുന്ന നാടാണിന്ത്യ.അങ്ങനെയൊരു ഇന്ത്യയുള്ളപ്പോള്‍ വേണോ ഇത്??
    കോടികള്‍ മുടക്കിയിട്ട് വേണോ സമരം നടത്താന്‍??
    ഏതാണ്ടിത് പോലെ ഒരു സമരമുണ്ട് അങ്ങ് മണിപ്പൂരില്‍. അവിടെ ശര്‍മ്മിളയെന്നൊരു ധീര യോദ്ധാവും..അവരിങ്ങനെയാണോ നീതിക്ക് വേണ്ടി സമരം നടത്തുന്നത്??മേധാ പട്കര്‍ ഇങ്ങനെയൊരു സമരം നടത്തിയിട്ടുണ്ടോ.

    സന്യാസിമാര്‍ പരിത്യാഗികളാണ്. ഹസാരെക്ക് സ്വന്തമായുള്ള പൈസക്കണക്ക് നിങ്ങളൊക്കെ കേട്ടതല്ലേ.
    സന്യാസികള്‍ക്ക് ഇന്ത്യക്ക് വേണ്ടി സമരം നടത്താം. പക്ഷെ അതിങ്ങനെയാണോ.. ഹൈടെക് ജീവിതമാണോ വിവേകാനന്ദനും ബുധനുമൊക്കെ കാണിച്ചു തന്നത്. അങ്ങനെയാണെങ്കില്‍ എനിക്കെന്തു പറയാന്‍?
    അല്ല.

    ഹസാരെയില്‍ നിന്ന് ഗാന്ധിയിലെക്കുള്ള ദൂരം പോലെയല്ല ഹസാരെയില്‍ നിന്ന് രാം ദേവിലേക്കുള്ള ദൂരം.
    അത് തന്നെയാണിവിടെ പ്രശ്നവും.
    വാല്യക്കാരന്‍ AC യിലിരിക്കാറുണ്ടോ ഇല്ലയോ എന്നതല്ല ഇവിടുത്തെ പ്രശ്നം. ഞാന്‍ മാത്രമല്ല. നാമെല്ലാവരും സന്തോഷത്തില്‍ കഴിയുമ്പോള്‍ പാവപ്പെട്ട നമ്മുടെ സഹോദരന്മാരെ ഓര്‍ക്കുക തന്നെ വേണം. AC യിലാകുമ്പോഴും AC യിലല്ലാത്തപ്പോഴും.

    ReplyDelete
  18. അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി.

    ശബ്ദങ്ങള്‍: ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!
    http://anoopesar.blogspot.com/2011/06/blog-post_05.html

    ReplyDelete
  19. വെറുതെ പാവപ്പെട്ടവരെ ഓര്‍ത്തിട്ടു മാത്രം കാര്യമില്ല ചങ്ങായി .
    പിന്നെ ഉത്തരവാദപ്പെട്ടവര്‍ കയ്യും മലര്‍ത്തി നില്‍ക്കുമ്പോള്‍ ഒരു റാം ദേവ് എങ്കിലും ഉണ്ടായല്ലോ. എന്താ ഇയാളെ എതിര്‍ക്കുന്നുവര്‍ ആരെങ്ങിലും പഴയ ഗാന്ധിയന്‍ രീതിയില്‍ ഇതിനു എതിരെ ഒന്ന് സമരം ചെയ്യാത്തത്? എന്താ മാഷേ തനിക്കയിക്കൂടെ ?

    ReplyDelete
  20. കോടിക്കണക്ക് കൊണ്ട് നിരാഹാരം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നാണോ പറഞ്ഞു വരുന്നത്??
    ഒരു രാം ദേവ് മാത്രമല്ല.
    ഹസാരെയും ഉണ്ടായിരുന്നു.
    പിന്നില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഉണ്ടായിരുന്നു.
    ഹസാരെ നടത്തിയ സമരം പക്ഷെ ഇങ്ങനെ ആയിരുന്നില്ലല്ലോ.

    ReplyDelete
  21. പ്രതികരിക്കൂ ഇനിയും.
    ദൈവത്തിനല്ല,ഇത്തരം ആള്‍ദൈവങ്ങള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ്!
    മതത്തിനല്ല , അഴിമതിക്കാണ് ഇന്ന് വില!

    ReplyDelete
  22. ഈ രാംദേവ് ഇത്രനാൾ എവിടെ ആയിരുന്നു? പെട്ടെന്നൊരു ദിവസം ഇന്ത്യയിൽ അഴിമതി നടക്കുന്നു എന്ന് ദിവ്യവെളിപാടുണ്ടായി എന്നാൽ ഇന്ന് പ്രതികരിച്ചേക്കാം എന്നങ്ങ് തോന്നിയതാണോ?
    കോടീശ്വരനായിപ്പോയി എന്നതുകൊണ്ട് ഒരാൾക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ല. പക്ഷേ അത് ഒരു മത നേതാവിൽ നിന്നാവുമ്പോൾ ഉദ്ദേശം പലപ്പോഴും മറ്റൊന്നായിരിക്കും. അതിപ്പോൾ ഹിന്ദു/ക്രിസ്ത്യൻ/മുസ്ളീം ഏതു മതമായാലും അതിലെ പുരോഹിതന്മാർ ഇങ്ങനെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നത് അനുയായികളെ കൂട്ടുക എന്ന ദുരുദ്ദേശ്യത്തോടുകൂടി തന്നെ ആയിരിക്കും.അണ്ണാഹസാരെയ്ക്ക് കിട്ടിയ ജനപ്രീതി തന്നെയാണ്‌ സ്വാമിയേയും ഈ അടവൊന്ന് പയറ്റിനോക്കാം എന്ന് ചിന്തിപ്പിച്ചത്


    നാന്നായി എഴുതി.
    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  23. നല്ല പ്രതികരണം... നന്നായി പറഞ്ഞു.. ആശംസകള്‍.. ഇനിയും ഒരുപാട് എഴുതൂ..

    ReplyDelete
  24. പോസ്റ്റ് നന്നായി. കുറിക്കു കൊള്ളുന്ന ശൈലി.

    ReplyDelete
  25. ഹ്ഹ്ഹ്ഹ്ഹ് പോസ്റ്റ് ഇഷ്ടപെട്ടു. അതില്‍ പറഞ്ഞിരിക്കുന്നതും.
    ഒരു സാമി അഴിമതിക്കെതിരെ സമരം നടത്തുന്നു എന്നൊക്കെ പറഞ്ഞ് കോലാഹലമുണ്ടായപ്പൊ കരുതി‘ഹൊ, ഇതെങ്കിലും അങ്ങ് കത്തിപിടിച്ചാല്‍ മത്യായിരുന്നെന്ന്. അങ്ങേരുടെ സമരപന്തലിനെ പറ്റിയും മറ്റുമുള്ള വാര്‍ത്ത വന്നപ്പോ....... ‘എന്തോ ചുറ്റികളി ഇല്ലേ’ ന്നൊരു തോന്നലും. ഇനിയിപ്പൊ സായുധസേനയെ ഉണ്ടാക്കി “ഫോര്‍ദി പീപ്പിള്‍സ്” കളിക്കാന്‍ പോകുന്നു എന്ന് കേട്ടു.

    എല്ലാം നല്ലതിന് വേണ്ടി ആകുമെന്ന് കരുതാം.

    ReplyDelete
  26. നന്നായിട്ടോ..ആ കള്ള സ്വാമിക്കെതിരെ എന്തേലും എഴുതണം എന്ന് കരുതിയതാ. അവസാനം ഫേസ് ബുക്ക്‌ അപ്ഡേറ്റില്‍ ഒതുക്കി..ഡല്‍ഹിയിലെ സമരം പോലീസ് പൊളിച്ചപ്പോള്‍ ഇപ്പോള്‍ പുള്ളി "നീരാഹാര" സമരത്തിലാ..പാലും തേനും മാത്രമേ കുടിക്കുള്ളു പോലും..ഒരു മനുഷ്യന് ജീവിക്കാന്‍ അത്രേം പോരെ? ഇവനെയൊക്കെ ചാട്ടവാറടിക്കണം ..നമ്മള്‍ ഒരേ ടീം ആണെന്ന് തോന്നുന്നു ..നേതാക്കന്മാരെ കുറിച്ചുള്ള എന്റെ പോസ്റ്റ്‌ വായിക്കണേ...ആശംസകള്‍ ..വീണ്ടും കാണാം..

    ReplyDelete
  27. valare nannayi , itharathilulla prathikaranangalum avashyamanu...........

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..