Monday, July 11, 2011

ദുബായിക്കാരന്‍

ഏറെ നാളുകള്‍ക്ക് ശേഷമാണ് പാറു ആങ്ങളയെ  കാണുന്നത്.

പെന്നും പെന്‍സിലുമൊന്നും വേണ്ട. കാര്യായിട്ട് തടിക്ക്  പിടിക്കുന്ന എന്തങ്കിലും വേണം .
ദുബായി മണം ദേഹത്ത് പതിയാന്‍ ആങ്ങളയെ ആശ്ലേഷിക്കുമ്പോഴും പാറു നോക്കിയത് പെട്ടിയിലേക്കാണ്. പെട്ടിയില്‍ കണ്ണ് വീഴുമ്പോള്‍ അവളുടെ പള്ള തവളയുടെ പള്ള വികസിക്കുന്നത് പോലെ വികസിക്കുകയും ചുങ്ങുകയും ചെയ്തു.

ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും കോരിച്ചൊരിയുന്ന മഴയും കതിനാ വെടി പോലെ ഇടിയും  ജനാലകളെ കൊട്ടിയടച്ചു.
ഒരു ദിവസം പോലും ഈ വീട്ടില്‍ ഞാന്‍ തങ്ങിയിട്ടില്ല. ഇന്ന് എന്നോട് നിന്നോളാന്‍ പറഞ്ഞു. പായില്‍ ഉറക്കം വരാന്‍ വേണ്ടി കിടക്കുമ്പോള്‍ പാറു നന്നായി   ആലോചിച്ചു,,ചിന്തിച്ചു... 
വന്നിട്ടിത് വരെ ഒരു ചായയല്ലാതെ അന്തിക്കൊരു ചോറ് കൂട്ടാന്‍ പോലും ആങ്ങളയുടെ പെണ്ണുമ്പിള്ളയുടെ അടുത്തൂന്നു  കിട്ടീല. കുട്ട്യോള്‍ക്ക് കൊടുക്കാന്‍ മുട്ടായി പോലും  തന്നീല്ല.

അന്തമില്ലാതെ അന്തിപ്പാതിരക്ക് കള്ളുകുടിയന്‍ ഭര്‍ത്താവ് കേറി വരുന്നതു ശീലമുള്ളത് കൊണ്ട് പാറുവിനു നല്ല ഉറക്ക ബോധമുണ്ടായിരുന്നു. ചെവിയില്‍ നിന്നല്‍പ്പം അകലെ സ്വന്തം കാലില്‍ പാദസരം കിലുങ്ങുന്ന ശബ്ദം മഴയുടെ താളത്തോടൊപ്പം പാറു കേട്ടു..

'ആരെടാ  അത് ..' 

മറിച്ചൊന്നും ഉരിയാട്ടമില്ല.
കള്ളുകുടിച്ചു  'മിച്ചം വെച്ച കാശ് കൊണ്ട് ഭര്‍ത്താവ് വാങ്ങി തന്ന പത്തു രൂപാ ടോര്‍ച്ചു' കൊണ്ട് മുഖത്തേക്കടിച്ചപ്പോള്‍ ബ്രൈറ്റ്ലൈറ്റ് ടോര്‍ച്ചു പോലെ മിനുങ്ങാത്ത വെളിച്ചം പാദസരക്കള്ളനെ കാണിച്ചു തന്നു.

വേറാരുമല്ല..,
പൊന്നാങ്ങള തന്നെ..

ആങ്ങള വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞതിന്റെ കാരണം കാല്‍ക്കാശിനു വകയില്ലാത്തത് കൊണ്ടാണെന്ന് പാറു ഞെട്ടലോടെ അറിഞ്ഞു...

14 comments:

  1. "കാര്യായിട്ട് തടിക്ക് പിടിക്കുന്ന എന്തങ്കിലും വേണം .ആങ്ങളയെ ആശ്ലേഷിക്കുമ്പോഴും പാറു നോക്കിയത് പെട്ടിയിലേക്കാണ്" ..ഹ ഹ ..കൊള്ളാം ...അവസാനത്തെ ട്വിസ്റ്റും ഇഷ്ടായി :-)

    ReplyDelete
  2. കാല്‍ക്കാശിന് വകയുണ്ടായിരുന്നു എങ്കില്‍ ആരെങ്കിലും ഗള്‍ഫിലേക്ക്‌ വര്യോ?

    ReplyDelete
  3. പാറു ഇനി എന്തെല്ലാം അറിഞ്ഞ് ഞെട്ടാനിരിക്കുന്നു....!!

    ReplyDelete
  4. മോനെ വാല്യക്കാര..സംഭവം കൊള്ളാം,..എന്റെ പേരിട്ടതിനു റോയല്‍റ്റി ഫീസ്‌ വേണം..

    ReplyDelete
  5. ഞാനും ഞെട്ടി
    കൊള്ളാം

    ReplyDelete
  6. ആങ്ങളയെ ദുഫായിക്ക് കൊണ്ടോയത് ഗഫൂര്‍ക്കാ ദോസ്ത് ആണോ ?

    ReplyDelete
  7. എന്തിനാണ് ഭായ് പാവം ദുബായിക്കാരനെ ഇങ്ങനെ ചീത്ത വിളിക്കുന്നെ.

    ReplyDelete
  8. കുറച്ചു കടന്ന കയ്യായി പോയല്ലോ വാല്യകാരാ ഇത്

    ReplyDelete
  9. ഇതെന്താണ് എല്ലാരും ഇങ്ങനെ ഞെട്ടുന്നത്?

    ReplyDelete
  10. ദുബായിയില്‍ മാത്രമേ ഗള്‍ഫ് ഉള്ളോ..? ഇത് നല്ല കളി..കുവൈറ്റ് ഒന്നും ഒരു ഗള്‍ഫല്ലേ..പ്രതിഷേധം അറിയിക്കുന്നു..

    ReplyDelete
  11. ഡാ ചെറുക്കാ..
    ഇങ്ങനെയൊന്നും എഴുതിയെക്കല്ലേ..
    ഇതു വായിച്ചാല്‍ ഒരു പെങ്ങന്‍മാരും ദുബായ്കാരായ ആങ്ങളമാരോട്ക്ക്
    വിരുന്ന് പോകൂല ട്ടോ..

    ReplyDelete
  12. അപ്പോള്‍ ഈ ദുഫായി മൊത്തം ഗള്‍ഫ്‌ അല്ലേ?

    കഥ നന്നായി .ആശംസകള്‍

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..