Saturday, August 27, 2011

ഒരു പന്തലിനു കീഴെ ഒരൊറ്റ സ്വപ്നം

ചൂടും തണുപ്പുമുള്ള വിവിധ മുറികളിലിരുന്നു ആര്‍ക്കും എന്ത് തോന്ന്യാസവും പറയാം. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയേയും നല്ല പച്ചത്തെറി വിളിക്കാം. പക്ഷെ വെളിച്ചത്തേക്കിറങ്ങുമ്പോള്‍ ശബ്ദങ്ങള്‍ക്ക്‌ കനലോ മുഷ്ട്ടിക്കു കരുത്തോ ഉണ്ടാവില്ല.
നമ്മെ കോഴിക്കോടിന്റെ ചൂടിലെത്തിച്ച തും ആ ഒരു ബോധമായിരിക്കാം.
ഒരു ഫെയ്സ്ബുക് ഗ്രൂപ്പില്‍ നിന്നിറങ്ങി വന്നു മാലോകരേ..ഇതാണ് നമ്മുടെ സോദരി ഇറോം എന്ന് വിളിച്ചു പറയാന്‍ മാത്രം കരുത്തു നമുക്ക് പകര്‍ന്നു തന്നത് ഒരു പറ്റം യുവതയാണ്.

രഞ്ജിത്തും അജ്മലും ഇര്‍ഷാദും ഏതു പാര്‍ട്ടിക്കാരാണെന്നു ഞങ്ങള്‍ക്കറിയില്ല.
നാമൂസും പ്രദീപ്‌ കുമാറും ബല്‍രാജും ഏതു പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണെന്നു ഞങ്ങള്‍ ചോദിച്ചിട്ടില്ല.നീലട്ടാര്‍പ്പായ കെട്ടിയ പന്തലിനു താഴെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവുമില്ലാതെ ഒരേ വികാരത്തോടെ എല്ലാവരും അവള്‍ക്കു വേണ്ടി ശബ്ദിച്ചു.അവിടെ ഉയര്‍ന്നത് നമ്മുടെ ഈ സോദരിക്കു വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ എന്നു മാത്രം..


തീര്‍ച്ചയായും നമ്മള്‍ ഓര്‍ക്കേണ്ട ചില വ്യക്തിത്വങ്ങളുണ്ട് . നാമൂസിനെയും രഞ്ജിത്തിനെയും മറ്റു പലരെയും മറന്നു ഈ കൂട്ടായ്മയെ പരിചയപ്പെടുത്താനെ കഴിയില്ല. മനസ്സില്‍ വിപ്ലവമാത്മകത  കാത്തു സൂക്ഷിക്കുന്ന, സ്ഫോടനാത്മകതയുടെ അളവുകോലുകലുള്ള ഗള്‍ഫ് വേരുകള്‍ ഈ കൂട്ടായ്മക്ക് ഊര്‍ജ്ജം പകര്‍ന്നത് കൊണ്ടാണ് ലോകം ഈ ചെറിയ കൂട്ടത്തെ ശ്രവിച്ചത്.
നിങ്ങള്‍ക്കറിയുമോ .., ഈ ഒരൊറ്റ കാര്യം തലയില്‍ കുത്തിക്കൊള്ളിച്ചാണ് നാമൂസ് ദോഹയില്‍ നിന്നും വിമാനം കയറിയത് .വെറും പത്തു ദിവസത്തിനു. ഉമ്മാന്റെയും ഉപ്പാന്റെയും തുടങ്ങി കെട്ട്യോളുടെ വരെ പഴിയും കേട്ട് ആ മനുഷ്യന്‍ സമരത്തിന്റെ മാനുഷിക മുഖം നമുക്ക് കാണിച്ചു തന്നു.
വേറൊരാള്‍ പ്രോഗ്രാമിന്റെ ചൂട് തലയ്ക്കു പിടിച്ചു സ്വന്തം ലാപ്ടോപ് വരെ പരിപാടി നടന്ന ഹാളില്‍  മറന്നു വച്ചു. കൊച്ചിയില്‍ നിന്നും ഉപവാസം കൂടാന്‍ തലേന്ന് വണ്ടി  കയറിയ രഞ്ജിത്തേട്ടന്‍. അങ്ങനെ ഈ കൂട്ടായ്മക്ക് ഊടും പാവും തന്ന അനവധി പേര്‍. സാമൂഹിക പ്രവര്‍ത്തകരില്‍ സിവിക് ചന്ദ്രന്‍ സാര്‍ ആണ് എല്ലാ വിധ സഹായവും തന്നു അവസാനം വരെ നമ്മോടൊപ്പം ഉണ്ടായിരുന്നത്. ഒരു സാധാരണ ഫെയ്സ്ബുക് ഗ്രൂപ്പ് നടത്തിയ പരിപാടി ഇത്രത്തോളം മികച്ചതാക്കാന്‍ സഹായിച്ചത് അദ്ദേഹമാണ്.

വൈകീട്ട് അഞ്ചു മണിയോടെ ശ്രീമതി സാറാ ജോസഫ് നാരങ്ങ നീര് കുടിച്ചു ഉപവാസമാവസാനിപ്പിച്ചു.

"സംഗമങ്ങള്‍ വിപ്ലവങ്ങളുണ്ടാക്കിയെക്കാം സംഗമങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതും ഗവണ്മെന്റിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നതും ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാന്‍ മാത്രം പോന്ന പാതകമാണെന്നാണ് നിയമം പറയുന്നത്.നാമിതിനെതിരെ ബോധവാന്മാരാകണം. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

നമ്മള്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ നിയമം, രാഷ്ട്രീയമോ സാമൂഹികമോ സാംസ്കാരികമോ ആയ വലിയ മാറ്റമുണ്ടാക്കേണ്ട നിയമം ചീട്ടു കൊട്ടാരം കണക്കെ തകര്‍ന്നടിയുന്നു മണിപ്പൂരില്‍..അവിടെയാണ് ചാനു വ്യത്യസ്തയാകുന്നത്. ആരാലുമറിയാതെ  ഒരു പെണ്ണ്, തന്റെ ജനതയുടെ ആത്മാഭിമാനത്തെ കൊന്നു കൊലവിളി നടത്തുന്ന യൂണിഫോമിട്ട ചെകുത്താന്മാര്‍ക്ക് നേരെ വാക്കുകള്‍ കൊണ്ടും ഉറച്ചു കട്ടിയായ മനം കൊണ്ടും ചോദ്യങ്ങലുയര്‍ത്തുമ്പോള്‍ ആര്‍ക്കും ഒരു ഞെട്ടലുമുണ്ടാക്കുന്നില്ല  എന്നത് അത്ര രസകരമായ കാര്യമല്ല.
സാധാരണക്കാരെ രക്ഷിക്കേണ്ട പട്ടാളം സ്ത്രീകളെ അപമാനിക്കുകയും എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണെന്ന് അജിത പറഞ്ഞുപരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം ഓജസ് ആയിരുന്നു. മണിപ്പൂരിന്റെ പോരാളി ഇറോം ശര്മിലക്ക് വേണ്ടി ഒരു കോളേജ് അധ്യാപികയായ ഓജസ് 'പന്തമേന്തിയ പെണ്ണുങ്ങള്‍' - 'ലെ മിശാലെ' എന്ന നാടകം ഇന്ത്യ മുഴുവനും മുന്നൂറോളം സ്റ്റേജൂകളില്‍ ഇത് വരെ അവതരിപ്പിച്ചു.
ഇരോമിനോടൊപ്പം മറ്റൊരു പോരാളി എന്നു വിശേഷിപ്പിക്കാം അവരെ..
ഞങ്ങളുടെ കയ്യില്‍ തോക്കുകളില്ല.
ഞങ്ങളുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളില്ല. ഞങ്ങളുടെ കയ്യില്‍ സമാധാനത്തിന്റെ വെള്ളക്കൊടിയും വെളിച്ചമേന്തിയ പന്തവും  മാത്രമേയുള്ളൂ..അവള്‍ തന്റെ സ്വരം ലോകം കേള്‍ക്കുമാറുച്ഛത്തില്‍ വിളിച്ചു പറഞ്ഞു.


പകല്‍ ഉപവാസത്തില്‍ ഓരോരുത്തരും മൈക്കില്‍ അവരുടെ വിയര്‍പ്പു വറ്റുന്നത് വരെ സംസാരിച്ചു.


പന്തലിനു മുന്നില്‍ കെട്ടിയ ബാനറു കണ്ടു ഒരു വഴിപോക്കന്റെ കൂലങ്കഷമായ ഡൌട്ട്..


"യാരെടാ ഇവള്"..

അതെ.. ഭരണ കൂടം നീതിയോട് ചോദിച്ച അതേ ചോദ്യം. ഈ കൂട്ടായ്മക്ക് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചു നിരവധി പേര്‍ സ്ഥലത്തെത്തി. 
ശ്രീ. പി.കെ.പാറക്കടവ് കഥയും കല്പറ്റ നാരായണന്‍ കവിതയുമവതരിപ്പിച്ചു., 
പി കെ ഫിറോസ്‌ പാട്ടുകാരി സിതാര  തുടങ്ങി നല്ല ഒരു നിര തന്നെയുണ്ടായിരുന്നു. 

അവസാനക്കുറി: ജിതിനും ഞാനും കൂടി കടകളും ലൈബ്രറി ഹാളും കറങ്ങി ഒപ്പ് ശേഖരണം നടത്തുമ്പോള്‍ ഒരു കമന്റു കേട്ടു.
" അണ്ണാ ഹസാരെയുടെ സമരത്തിനു നിങ്ങളുടെ ഉപവാസമൊന്നുമില്ലേ?ഏതോ ഒരു പെണ്ണിന് വേണ്ടി സമരം നടത്തി സമയം കളയണോ?

34 comments:

 1. നല്ല ഒരു കൂട്ടായ്മ..അഭിനദ്ധനങ്ങള്‍.

  ReplyDelete
 2. വളരെ നല്ല പ്രവര്‍ത്തനം

  ReplyDelete
 3. വളരെ നനായി, അര്‍ത്ഥ വത്തായി ഈ കാല്‍ വെയ്പ്പ്........

  ReplyDelete
 4. Proud of u guys...well done.. Miles to Go...

  ReplyDelete
 5. Well said! Action is always, difficult..

  All the best!

  ReplyDelete
 6. ഒരു വലിയ കൂട്ടായ്മ .......നന്നായി .. ആശംസകള്‍

  ReplyDelete
 7. നന്നായി .
  കുറിപ്പിന്റെ തുടക്കം തന്നെ ശ്രദ്ധേയം.
  സമരമുഖത്തെ അവഗണിക്കപ്പെടുന്ന ഈറോമിന് അഭിവാദ്യങ്ങള്‍.

  ReplyDelete
 8. ഇറോം ശര്മിലയുടെ സഹന സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ഈ കൂട്ടായ്മക്ക് അഭിവാദ്യങ്ങള്‍....

  ReplyDelete
 9. ആശംസകൾ...അഭിനന്ദനങ്ങൾ

  ReplyDelete
 10. ആ സംഗമവും പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമായി എന്നറിഞ്ഞതില്‍ സന്തോഷം. ശ്രമങ്ങളെല്ലാം ലക്ഷ്യം നേടട്ടെ.
  പ്രാര്‍ത്ഥനകള്‍.

  ReplyDelete
 11. ഹൃദയം നിറഞ്ഞ ആശംസകള്‍ ഈ കൂട്ടായ്മക്ക്.

  ReplyDelete
 12. വളരെ നല്ല കൂട്ടായ്മ.ആശംസകള്‍

  ReplyDelete
 13. ബഹുജന പ്രക്ഷോപങ്ങള്‍ ഒരു ഭരണകൂടത്തിനും കണ്ടില്ലെന്നു വെക്കാനായിട്ടില്ല എന്നാണല്ലോ ചരിത്ര പാഠങ്ങള്‍ .

  ReplyDelete
 14. നന്മ തേടിയുള്ള ഈ കൂട്ടായ്മക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍...
  അവഗണനകള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകള്‍ ഇരോമിന്റെ സഹന സമരത്തിന്റെ മഹത്വം കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍ സഹായകമാകും..

  ReplyDelete
 15. എന്തുപറയണം എന്നറിയില്ല, അഭിനന്ദനങ്ങളോ ആശംസകളോ മാത്രം പറഞ്ഞു പോവാനും തോന്നുന്നില്ല... എല്ലാവരും ആവേശം ശീതീകരിച്ച മുറികളില്‍ ഇരുന്നു ടൈപ്പ് ചെയ്തും പോസ്റ്റ്‌ ചെയ്തും തീര്‍ക്കുമ്പോള്‍ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേര്‍തിരിവുകള്‍ ഇല്ലാതെ ഒരേ വികാരത്തോടെ ഇറോംനു വേണ്ടി ഒന്നിക്കാനും ശബ്ദിക്കാനും നിങ്ങള്‍ കുറേപ്പേര്‍ കാണിച്ച മനുഷ്യത്വത്തിന് നന്ദി, നന്ദിമാത്രം ....

  ReplyDelete
 16. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഈ കൂട്ടായിമാക്ക് നൂറായിരം വിപ്ലവാ ഭിവാദ്യങ്ങള്‍

  ReplyDelete
 17. വളരെ നല്ല പ്രവര്‍ത്തനം ,ഹൃദയം നിറഞ്ഞ ആശംസകള്‍.

  ReplyDelete
 18. അഭിനന്ദനങ്ങള്‍ എന്ന വാക്കിനെ എത്ര മോടി കൂട്ടിയാലും ഈ
  പ്രവര്‍ത്തനത്തിന്പകരം വെക്കാനാവില്ല..
  അത് കൊണ്ട് ഞാന്‍ പറഞ്ഞു തീര്‍ക്കുന്നില്ല, മനസ്സിന്‍റെ ഉള്ളങ്ങളില്‍ പതഞ്ഞു പൊന്തിയ കടലോളം സന്തോഷത്തെ..

  ഒറ്റ വാക്ക് മാത്രം..നന്ദി..ഒരായിരം നന്ദി..
  നിങ്ങളുട ഈ ഉദ്യമത്തിന്....വിപ്ലവത്തിന്..!

  ReplyDelete
 19. nalla pravarthangalkk aashamsakal....nalla pravarthangalkk aashamsakal....

  ReplyDelete
 20. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...........

  ReplyDelete
 21. നന്നായി... ആരെങ്കിലുമൊക്കെ ഉണ്ടാവണമല്ലോ ഇന്ത്യയില്‍ അവര്‍ക്ക് വേണ്ടി പറയാനും...

  ReplyDelete
 22. ഇറോം ഷര്‍മിള ... സഹന സമരത്തിന്റെ ഉദാത്ത പ്രതീകം . അവര്‍ക്ക് ഐക്യം പ്രഖ്യാപിച്ചു കയ്യോന്നുയര്‍ത്താന്‍ കഴിഞ്ഞാല്‍ ഞാന്‍ ധന്യന്‍ ....

  ReplyDelete
 23. വാല്യക്കാരന്‍ ആളു കൊള്ളാമല്ലോ...ങേ..എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍..എത്തിയപ്പോള്‍ താമസിച്ചുപോയി..

  ReplyDelete
 24. Trate de leer el texto, no pude no tienes traductor en tu pagina. No se si podrás leerme amigo. De todas maneras te envío un cordial saludo deseándote un fin de semana lleno de paz y armonía.Muchas bendiciones para ti y tus amables lectores.

  ReplyDelete
 25. അഭിനന്ദനങ്ങള്‍ എന്ന് മാത്രം പറയുന്നു.

  ReplyDelete
 26. വാല്യക്കാരന്‍: താങ്കള്‍ പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ് :നാമൂസ്‌ എന്ന ബ്ലോഗര്‍ ഈ കാര്യത്തില്‍ എടുത്ത വ്യക്തിപരമായ പ്രവര്‍ത്തനവും തീരുമാങ്ങളും വിസമാരിക്കാനാകില്ല ,ഇറോം ഷര്‍മിള യെ ക്കുറിച്ച് അദ്ധേഹം വികാരപരമായ ഒരു പോസ്ടിട്ടു ചുമ്മാ മുങ്ങാതെ ,ആ സമരത്തില്‍ പങ്കെടുത്തു എന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ ....
  കൂടെ ഈ ഉപവാസത്തിനു ശേഷം വിശദമായ കുറിപ്പ് നല്‍കിയ വാല്യക്കാരനും ,ഒരു ബിഗ്‌ ഹായ്

  ReplyDelete
 27. അനീതികള്‍ക്കെതിരെ അവഗണനക്കെതിരെയുള്ള കൂട്ടായ്മക്ക് എല്ലാ ആശംസകളും നേരുന്നു.

  വളരെ നന്നായി എഴുതിയിരിക്കുന്നു.. അഭിനന്ദനങ്ങള്‍

  ReplyDelete
 28. ഈ പന്തല്‍ നേരിട്ട് ആവേശവും അനുഭൂതിയും ഉളവാക്കിയിട്ടുണ്ട്. പോസ്റ്റ്‌ ഇപ്പോള്‍ ആണ് വായിക്കാന്‍ ഇടയായത്. അഭിനന്ദനങ്ങള്‍

  ReplyDelete
 29. മാനവികത വിജയിക്കട്ടെ....വല്യക്കാരാ, നിന്റെ ഭാഷ കിടിലന്‍...

  ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..