Thursday, November 3, 2011

എന്റെ അക്ഷരമുറ്റം..



വിദ്യാലയമേ..
ഇതിലെന്റെ കണ്ണുനീര്‍ തുള്ളികളാണ്..

  ഓര്‍മ്മയുടെ മണിച്ചെപ്പില്‍

  നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച
  എന്റെ പൂന്തോട്ടമാണിത്..

  കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന
  പ്രതീക്ഷകളുടെയും
  മോഹങ്ങളുടെയും
  ശവക്കല്ലറയില്‍ നിന്ന്
  വിദ്യ തേടി വന്ന ആഘോഷപൂര്‍ണ്ണമായ
  ഓര്‍മ്മ ഇപ്പോഴും എന്നില്‍ പടര്‍ന്നു  കിടക്കുകയാണ്..
  വിഷാദവും ആഹ്ലാദവുമായി..

  ഇരുളടഞ്ഞ വഴിത്താരയില്‍
  ആശയറ്റ സ്വപ്നങ്ങളില്ലാത്ത
  എന്റെ മനസ്സിലേക്ക്
  പ്രതീക്ഷകളുടെ പൊന്‍കിരണങ്ങള്‍
  നീട്ടി സൂര്യ തേജസ്സായി
  നിറഞ്ഞു നിന്ന
  എന്റെ അക്ഷരയാണിത്..
  അക്ഷരമാണിത്...

  പോയ കാലത്തിന്റെ
  നട വരമ്പിലൂടെ നാമെത്രയോ നടന്നു.
  കാലം നമ്മെ നോക്കി നെടു വീര്‍പ്പിട്ടു..
  നിശബ്ധമായ ഇവിടുത്തെ മണ്‍തരിയെ
  വേദനിപ്പിക്കാതെ
  നാളെ വിരിയാന്‍ വെമ്പി നില്‍ക്കുന്ന മറ്റൊരു
  കൂട്ടുകാരന്,   കൂട്ടുകാരിക്ക്
  ഇടം കൊടുത്ത്
  നോവുന്ന മനസ്സുമായി
  ഇനി കടുത്ത വേനലിലേക്ക്
  ഞങ്ങള്‍ മാറി നില്‍ക്കട്ടെ..

  വേനലില്‍ വരണ്ടു പോയ മണ്ണ്
  പുതു വര്‍ഷത്തില്‍ ജന്മം നല്‍കുന്ന
  പുല്‍നാമ്പുകള്‍ക്ക് പതിന്മടങ്ങ്‌
  സൗന്ദര്യം നല്‍കുന്നുവെന്ന്
  പറഞ്ഞു കേട്ടിട്ടില്ലേ..
  അത് പോലെ..

ഓര്‍മ്മകള്‍ ഒരുപാടിനിയും ഉണ്ടിവിടം..
  ചിതലരിക്കുന്ന ഈ പുസ്തക താളുകളില്‍
  ഇനിയും ശാന്തിയായ് സ്നേഹമായ്
  ഞങ്ങളുമുണ്ടാവും..

വേര്‍പ്പെടുമ്പോള്‍..
  അവസാന ശ്വാസത്തെക്കുറിച്ചു പോലും
  സ്വപ്നം കാണുന്നു ഞാന്‍..
  മരണത്തിലേക്ക് അലിഞ്ഞലിഞ്ഞില്ലാതാവുന്നത് വരെ
  നിന്റെ സാന്ത്വന സ്പര്‍ശത്തിന്‍
  കുളിര്‍മ്മ   എന്നും മനസ്സിലുണ്ടാവും..

വിദ്യാലയമേ..

  ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..
  നിനക്ക് നൂറു നന്ദി..
  എത്ര വൈകിയാലും നിന്നെപ്പുല്കാന്‍ ഞാനാഗ്രഹിച്ചിരുന്നു..
  ഈ ചുവരുകളില്‍
  ഇവിടുത്തെ നറുപുഷ്പ ഗന്ധത്തില്‍
  എന്റെ ജീവ ശ്വാസമുണ്ട്..
  
അവസാനിക്കും മുമ്പ് ..
  കൊഴിഞ്ഞ മയില്‍ പീലികള്‍
  പുസ്തക താളുകളിലൊതുക്കുമ്പോള്‍
  ഇതിലേറെ ഓര്‍മ്മകളില്ല.
  ഇതു മതി..

50 comments:

  1. പത്താം ക്ലാസ്സില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ സ്കൂള്‍ ഓട്ടോഗ്രാഫില്‍ കുറിച്ചിട്ട വരികള്‍ വെറുതെ നിങ്ങള്‍ക്കായി.. ..

    ReplyDelete
  2. ഒരുവട്ടം കുടിതന്‍ ആ തിരുമുറ്റത്തെത്തുവാന്‍
    ഒരുവട്ടം കുടിതന്‍ ആ ഓട്ടോഗ്രാഫില്‍ എഴുതുവാന്‍
    ഒരുവട്ടം കുടിത ആ ക്ലാസീല് ഇരിക്കുവാന്‍
    ........മോഹം

    ReplyDelete
  3. ഒരു വട്ടം കൂടി.............

    ReplyDelete
  4. വിദ്യാലയമേ.. ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.. നിനക്ക് നൂറു നന്ദി..

    ReplyDelete
  5. ഞാനും ഓര്‍ത്തു പോയി എന്റെ ഓട്ടോ ഗ്രാഫ് ..നന്നായി സുഹൃത്തേ ..ഓര്‍മകളുടെ കുറിപ്പ് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  6. പൊയ്പോയ സ്കൂള്‍ ജീവിതം മധുരിക്കും ഓര്‍മയാണിന്നുമെന്നും ....

    ReplyDelete
  7. അവസാനിക്കും മുമ്പ് ..
    കൊഴിഞ്ഞ മയില്‍ പീലികള്‍
    പുസ്തക താളുകളിലൊതുക്കുമ്പോള്‍
    ഇതിലേറെ ഓര്‍മ്മകളില്ല.
    ഇതു മതി..

    പത്താം ക്ലാസില്‍ പഠിക്കമ്പോഴെ വാല്യക്കാരന്‍ ഒരു സംഭവമായിരുന്നു.,അല്ലെ!!

    ReplyDelete
  8. ഒരുവട്ടം കൂടിയാ തിരുമുറ്റത്ത്‌ എത്താന്‍ മോഹമില്ലത്തവര്‍ ആരുണ്ട്‌....

    ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോയ സുഹൃത്തിന് ഭാവുകങ്ങള്‍...

    ReplyDelete
  9. ഈ വരികള്‍ എന്നെ ഒരു വേള ഞാന്‍ പഠിച്ച പെരിങ്ങോടെ സ്കൂള്‍ മുറ്റത്തെത്തിച്ചു...
    നന്നായി എഴുതി . വാല്യാക്കാരാ ....
    ആശംസകളോടെ ... (തുഞ്ചാണി)

    ReplyDelete
  10. വിദ്യാലയമേ..
    ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..
    നിനക്ക് നൂറു നന്ദി.....

    അതുതന്നെയാണ്‌ പരമാർത്ഥം..
    ക്ഷരമായ നിമിഷങ്ങൾ എന്നും മോഹിപ്പിക്കുന്ന ഓർമ്മകൾ തന്നെ.. ഓട്ടൊഗ്രാഫിന്റെ നിറമുള്ള പേജുകളിലേക്കു ഒരു നിമിഷം മനസ്സ് പാഞ്ഞുപോയി.. അഭിനന്ദനങ്ങൾ മുബാഷിർ....

    ReplyDelete
  11. 'എന്റെ അക്ഷരമുറ്റം' -അത് എന്റേത് കൂടിയാണ് എന്ന് മനസ്സില്‍ വന്നു നൊമ്പരമുണര്‍ത്തുന്ന നല്ല കവിത ."ഇവിടുത്തെ നറുപുഷ്പഗന്ധത്തില്‍ എന്റെ ജീവശ്വാസമുണ്ട് "...തീര്‍ച്ചയായും!

    ReplyDelete
  12. വേര്‍പാടും കൂടിച്ചേരലുമൊക്കെത്തന്നെയാണല്ലോ അല്ലേ ജീവിതം

    ReplyDelete
  13. രണ്ടുനാലക്ഷരം കൂട്ടിയുരുവിടാന്‍...
    പിന്നെ, ഈ തൂലിക കയ്യില്‍ തന്ന് ഒരുമാത്ര നന്മയുടെ ആയുധമാക്കാന്‍ പറഞ്ഞ ആ നാലുചുവരുകള്‍ക്കുള്ളിലെ വസന്തം അതെങ്ങനെ മറക്കാനാകും ഈ പ്രാണന്‍ പൊഴിയും വരെ?

    ReplyDelete
  14. ഈ ചുവരുകളില്‍
    ഇവിടുത്തെ നറുപുഷ്പ ഗന്ധത്തില്‍
    എന്റെ ജീവ ശ്വാസമുണ്ട്.

    ReplyDelete
  15. വേര്‍പ്പെടുമ്പോള്‍..
    അവസാന ശ്വാസത്തെക്കുറിച്ചു പോലും
    സ്വപ്നം കാണുന്നു ഞാന്‍..
    മരണത്തിലേക്ക് അലിഞ്ഞലിഞ്ഞില്ലാതാവുന്നത് വരെ
    നിന്റെ സാന്ത്വന സ്പര്‍ശത്തിന്‍
    കുളിര്‍മ്മ എന്നും മനസ്സിലുണ്ടാവും..

    വരികള്‍ ഇഷ്ടപ്പെട്ടു..

    ReplyDelete
  16. “ഗൃഹാതുരം ...”
    കൊള്ളാം പാപ്പിക്കുഞ്ഞേ. ഇനിയും പോരട്ടെ സ്മരണകള്‍.

    ReplyDelete
  17. നൈസ്... :) ഓര്‍മ്മകള്‍ മധുരിക്കുന്നു...

    ReplyDelete
  18. "നാളെ വിരിയാന്‍ വെമ്പി നില്‍ക്കുന്ന മറ്റൊരു
    കൂട്ടുകാരന്, കൂട്ടുകാരിക്ക്
    ഇടം കൊടുത്ത്
    നോവുന്ന മനസ്സുമായി
    ഇനി കടുത്ത വേനലിലേക്ക്
    ഞങ്ങള്‍ മാറി നില്‍ക്കട്ടെ.."

    ഇഷ്ടമായി !

    ReplyDelete
  19. ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു..
    നിനക്ക് നൂറു നന്ദി..
    എത്ര വൈകിയാലും നിന്നെപ്പുല്കാന്‍ ഞാനാഗ്രഹിച്ചിരുന്നു..
    ഈ ചുവരുകളില്‍
    ഇവിടുത്തെ നറുപുഷ്പ ഗന്ധത്തില്‍
    എന്റെ ജീവ ശ്വാസമുണ്ട്..


    ഈ കണ്ണുനീര്‍ തുള്ളികള്‍ക്ക്
    എന്‍റെ സല്യൂട്ട്...

    ReplyDelete
  20. ഓര്‍മകള്‍, അത് മായില്ല.........
    കൊള്ളാം സ്നേഹിത പ

    ReplyDelete
  21. നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച
    പൂന്തോട്ടമാണിത്..
    (നിശ“ബ്ദ”മെന്ന് തിരുത്തുക)

    ReplyDelete
  22. കൊള്ളാം. ആശംസകള്‍...

    ReplyDelete
  23. ഇത് പത്തില്‍ പഠിക്കുമ്പോള്‍ എഴുതിയതാണോ !! കൊള്ളാല്ലോ...

    ReplyDelete
  24. ഈ ചുവരുകളില്‍
    ഇവിടുത്തെ നറുപുഷ്പ ഗന്ധത്തില്‍
    എന്റെ ജീവ ശ്വാസമുണ്ട്..
    ഒന്നും പറയാനില്ല നല്ല വരികള്‍ വരാന്‍ അല്‍പ്പം വൈകിയതില്‍ ഖേദിക്കുന്നു

    ReplyDelete
  25. മുബഷിര്‍
    എന്നെയും ഇത് കളിക്കുട്ടിക്കാളത്തിലേക്ക്
    കൂട്ടിക്കൊണ്ടു പോയി..
    ആ വിദ്യാലയവും മാവിന്‍ ചുവടും
    ഇന്നും മനസ്സിന്റെ സ്ലേറ്റില്‍ കട്ടപിടിച്ചിരിക്കുന്നു
    മറവിയുടെ മഷിതണ്ടിനു മായിക്കാന്‍ കഴിയാത്ത
    നോവൂരും ഒരുപിടി ഓര്‍മ്മകള്‍...
    നല്ല പോസ്റ്റ്‌...
    http://hakeemcheruppa.blogspot.com/

    ReplyDelete
  26. ഓര്‍മ്മകള്‍ ഓടിക്കളിക്കുവനെത്തുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം..!

    കൊള്ളാം. ആശംസകള്‍...

    ReplyDelete
  27. കടുകട്ടി ഭാഷകളുടെ കൂട്ടില്ലാത്ത ലളിതമായി എഴുതിയപ്പോള്‍ എളുപ്പം മനസ്സിലായി :ആശംസകള്‍

    ReplyDelete
  28. ഓര്‍മ്മകള്‍ക്ക്.. സുഗന്ധം.

    {നിനക്ക് സാധിക്കും. നാഥന്‍ അനുഗ്രഹിക്കട്ടെ..!}

    ReplyDelete
  29. ഇതുമതി. ഇതിലേറെ ഓര്‍മ്മകള്‍ വേണ്ട. വളരെ നല്ല വിദ്യാലയ ചിന്ത.

    ReplyDelete
  30. aashamsakal..................... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.......

    ReplyDelete
  31. ഓര്‍മ്മകള്‍ തികട്ടുന്നു

    ReplyDelete
  32. നന്നായിട്ടുണ്ട്..എല്ലാം :) വലയില്‍ വീണ കിളികളില്‍ ഒന്നായി ഇനി ഞാനും.. എനിക്കും പതുക്കെ തിരിഞ്ഞു വരുന്നതേയുള്ളൂ..

    ReplyDelete
  33. ഇതാ ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ സന്തര്‍ശിച്ചത് .നല്ല രചനകള്‍ .ആശംസകള്‍

    ReplyDelete
  34. എല്ലാരെം ഒരിക്കല്‍ കൂടി വിദ്യാലയ തിരുമുറ്റത്തെത്തിച്ച നല്ല കവിത..ഓര്‍ത്തു പോയി എന്റെ ക്ലാസ്സും ആ മുറ്റവും ഒക്കെ...കഴിഞ്ഞ ആഴ്ച ശാസ്ത്രമേള ഉണ്ടായിരുന്നപ്പോള്‍ ആ വിദ്യാലയത്തിലൂടെ ഒറ്റക്ക് നടന്നു..തികച്ചും എനിക്ക് സ്വന്തമായിരുന്ന ആ വിദ്യാലയം മറ്റ് കൂട്ടുകാരികള്‍ക്ക് വഴി മാറിക്കൊടുത്തിരിക്കുന്നു..ഇന്നവിടെ ഒരന്യയെ പോലെ...അതിന്റെ ഹാങ് ഓവര്‍ തീരും മുന്നെ നുകര്‍ന്ന കവിത...കൊള്ളാം...

    ReplyDelete
  35. കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന
    പ്രതീക്ഷകളുടെയും
    മോഹങ്ങളുടെയും
    ശവക്കല്ലറയില്‍ നിന്ന്
    വിദ്യ തേടി വന്ന ആഘോഷപൂര്‍ണ്ണമായ
    ഓര്‍മ്മ ഇപ്പോഴും എന്നില്‍ പടര്‍ന്നു കിടക്കുകയാണ്..
    വിഷാദവും ആഹ്ലാദവുമായി..
    വിദ്യാലയ ഓര്‍മ്മകള്‍ ഏവര്‍ക്കും മധുരിക്കുന്നതും ചിലര്‍പ്പോള്‍ ഇത്തിരി ചവര്‍പ്പുള്ളതുമായിരിക്കും..
    എങ്കിലുമത് പിന്നീട് മധുരിക്കുമെന്നല്ലേ കവിശാസ്ത്രം..
    ആശംസകള്‍..

    ReplyDelete
  36. വളരെ നന്നായി എഴുതി
    ഈ എഴുത്തുകാരന് ആശംസകള്‍

    ReplyDelete
  37. tinkalum tarangalum toovelli katir chinnum tankamam vanin chottillanente vidyalayam... pazhaya ormakalikekku ettichathinu nandi


    e pavatinte blog visit cheyyumallo?
    http://heraldgoodearth.blogspot.com
    http://echirikavitakal.blogspot.com

    ReplyDelete
  38. താങ്കളുടെ ബ്ലോഗ്ഗ് നന്നായിരിക്കുന്നു , താങ്കളെ സസ്നേഹം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു ,
    www.sasneham.net
    (www.i.sasneham.net)
    ഇവിടെ ക്ലിക്ക് ചെയ്തു അംഗമാകൂ. ഒപ്പം കൂടുകാരെയും അംഗമാക്കൂ...
    കൂടാതെ താങ്കളുടെ സൃഷ്ടികള്‍ ഇവിടെ പോസ്റ്റ്‌ ചെയ്ത് ഇവിടെ സജീവമാവമായി ഞങ്ങളില്‍ ഒരുവനാവൂ..

    ReplyDelete
  39. ഒരിക്കലും മറക്കാനാവാത്ത
    ആ തിരു മുറ്റത്ത്‌ ഇന്നും പിഞ്ചു പാദങ്ങള്‍
    മാറി മാറി പതിഞ്ഞു കൊണ്ടേ ഇരിക്കുന്നു ...
    കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കി വെച്ച് കൊണ്ട്
    ഇന്നും വിട ചോല്ലുന്നതെത്ര പേര്‍ ....

    നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍ ....
    ഇവിടെ എത്താന്‍ വൈകിയതില്‍ കഷമയും ചോദിക്കുന്നു ... :))

    ReplyDelete
  40. പറഞ്ഞുതീരാനാവുമോ നന്ദി
    അമ്മതന്‍ പാലിനും അറിവിന്‍റെ നിറവിനും!!

    നന്ദി റോഷന്‍, വൈകിയതില്‍ ക്ഷമാപണം!

    ReplyDelete
  41. ബ്ലോഗ്‌ എഴുതുന്നു എന്ന
    ധിക്കാരത്തിന്, ബ്ലോഗര്‍
    എന്നെന്നെ പുച്ഛിച്ചുതാണ്,
    ഈ ലോകം.....................
    തല്‍ഹത്ത് ഇഞ്ചൂര്‍
    http://velliricapattanam.blogspot.in/

    ReplyDelete
  42. നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............

    ReplyDelete
  43. വളരെ നന്നായിട്ടുണ്ട് ഒരിക്കലും മറക്കാനാവാത്ത ഒരു കാലം ആണത്
    സ്നേഹപുര്‍വം .. സന്തോഷ്‌ നായര്‍

    ReplyDelete
  44. ദേവൂട്ടിയുടെ ആശംസകള്‍......

    ReplyDelete
  45. "കൊഴിഞ്ഞ മയില്‍ പീലികള്‍
    പുസ്തക താളുകളിലൊതുക്കുമ്പോള്‍
    ഇതിലേറെ ഓര്‍മ്മകളില്ല.
    ഇതു മതി.." ...........നുണയാൻ എന്നും... കൊള്ളാം..

    ReplyDelete
  46. ഓർമ്മകൾക്കൊക്കെ എത്ര മധുരമാണ്
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..