Saturday, May 14, 2011

പുതിയ വണ്ടി വരുന്നു..

എന്റെ പൊന്നു വായനക്കാരേ,
ഞാനായി ഈ ബ്ലോഗ്ഗിനു വിലയൊന്നുമിട്ടിട്ടില്ല.അഥവാ വിലയിട്ടിട്ട് നിങ്ങള്‍ക്കിതില്‍ ഇതിലേറെ വിലയും  യോഗ്യതയും തോന്നി ന്യായം പറഞ്ഞാലോ..നേരം പോക്കായി വല്ലതും പറഞ്ഞു പോയാല്‍ അതിന്റെ ' ഉദ്ദേശ്യശുദ്ധിയും തത്ത്വാധിഷ്ടിത നിലപാടു'മൊന്നും ചോദിച്ചു കളയരുത്. കുറച്ചു ഫോളര്‍മാരെ കിട്ടണം.കിളിയില്ലാത്ത ബസ്സ് പോലെയാണ് ഫോളര്‍മാരില്ലാത്ത ബ്ലോഗുകള്‍ 
ഞാനായിട്ട് കാലു പിടിച്ചു കുറെയെണ്ണത്തിനെ വലയിലാക്കാന്‍ നോക്കി.ലവന്മാര് ആദ്യത്തെ പോസ്റ്റു വായിച്ചിട്ട് മതി തന്റെ പിന്നാലെ കൂടല്‍ എന്ന് പറഞ്ഞുകളഞ്ഞു.എന്നതായാലും പാപ്പി ഒരു വഴി കണ്ടു വച്ചിട്ടുണ്ട്..നല്ലൊരു പ്രൈസങ്ങട് കൊടുക്കാന്‍. ലേ..

ഇന്നേതായാലും കോളടിച്ച ദിവസം തന്നെ,വാല്യക്കാരനല്ല,നമ്മുടെ കുഞ്ഞൂഞ്ഞിന്.മുഖ്യനാവാന്‍ പോവുവല്ലേ.നമ്മടെ പയേ മുഖ്യനെ കൊണ്ട് ഉല്‍ഘടിക്കാന്‍  നിക്കുവാരുന്നു ഞാനീ ബ്ലോഗ്‌ .ഇന്നലെ ബ്ലോഗ്ഗര്‍ പണി മുടക്കിയോണ്ട് ആ പണി പാളി. കുഞ്ഞൂഞ്ഞാണെങ്കി കുഞ്ഞൂഞ്ഞ് .. സര്‍ക്കാരുദ്യോഗം കിട്ടാന്‍ പാട് പെടുന്നത് പോലെ മൂപ്പര്‍ കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ട്.കിട്ടുവോളം മുട്ടാണല്ലോ. കിട്ടിക്കഴിഞ്ഞാ മറ്റേ പാര്‍ട്ടീടെ നെഞ്ചത്തിട്ട്  കൊട്ടും..
എന്തായാലും ചില വയസ്സന്‍ വിദ്വാന്മാരൊക്കെ വടിയും കുത്തിപ്പിടിച്ചു വോട്ട് ചോദിച്ചു വീട്ടില്‍ പോയിരുന്നത്രേ.കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഈ മുത്തശ്ശിമാര്‍ക്കൊക്കെ നല്ലത് പറഞ്ഞു കൊടുക്കാന്‍ ആണുങ്ങളായ  മക്കളില്ലേ??

അഞ്ചു വര്‍ഷം ഉലത്തിയത് മതിയെന്നാണിപ്പോള്‍ ജനപക്ഷം. 
രണ്ടു സീറ്റ് വ്യത്യാസത്തിലാണ് മുഖ്യന്‍ പടിയിറങ്ങിയത് എന്നുള്ളത് കൊണ്ട് ഈ തോല്‍വിക്ക് തിളക്കമേറെയാണ് .അഴിമതിക്കാരായവരെ മന്ത്രി സ്ഥാനത്തിരുത്തെരുതെന്നാണ് മുഖ്യന്റെ വചനം. അതിപ്പോ തപ്പിയെടുക്കാന്‍ കുറെ പാടുപെടും.

കേരളത്തിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പ് ഫലം നമ്മള്‍ കണ്ടു കഴിഞ്ഞു. ബംഗാളിലെ ദയനീയ തോല്‍വി ഇടതുപക്ഷകക്ഷികളും കേരളത്തിലെ ദയനീയ വിജയം ജനാധിപത്യ മുന്നണിക്കാരും  യഥാര്‍ഥത്തില്‍ ഒന്ന് പഠിക്കേണ്ടതാണ്.കണ്ണടച്ചിരുട്ടാക്കുന്ന ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തണം.

നൊമ്മയേതായാലും  ഇതിങ്ങടെ നടൂലില്ല.ലവന്മാര് ചക്കരക്കുടത്തില്‍ കയ്യിട്ടു വാരട്ടെ.പൊതു ജനം വിഡ്ഢികളായതോണ്ട് മിണ്ടാതിരിക്കാം .സെല്‍ഫ് ഗോളും സിസ്സര്‍ കട്ടുമൊക്കെയായി  കളിക്കട്ടെ.തല്‍കാലം നമുക്ക് ഗ്യാലറിയിലിരുന്നു കളി കാണാം...

18 comments:

  1. നന്നായെഴുതാന്‍ കഴിയട്ടെ!

    ആശംസകള്‍...!!!

    (ബേജാറാവാതെ..എഴുത്ത് നന്നെങ്കില്‍ ഫോളോവേഴ്സ് ഫേസ്ബുക്കീന്നും വരും!)

    ReplyDelete
  2. ബൂലോകത്ത് കണകുണ വര്‍ത്തമാനം പറഞ്ഞു നടക്കുമ്പോ ഓര്‍ത്തോ, പത്രക്കാരന്‍ നിന്റെ പുറകില്‍ ഉണ്ട്. (ഫോളോ ചെയ്യുന്നു..)
    ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  3. മീശക്കു കട്ടി കൂടുമ്പോള്‍ എന്നെ മറന്നു പോകരുത് .
    അതിനു ഞാനിപ്പോള്‍ തന്നെ തന്റെ പിന്നാലെ കൂടുന്നു ..!!
    പോക്ക് കണ്ടിട്ട് ........
    താനൊരു കലക്ക് കലക്കും ന്നാ തോന്നുന്നേ .....

    ReplyDelete
  4. ശൈലി കൊള്ളാം...............

    ReplyDelete
  5. അപ്പോള്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണല്ലെ ?
    പുതിയ ബ്ലോഗിന് സുനാമിയുടെ ആശംസകള്‍
    ഇടയ്ക്കു ഇവിടെയും വന്നു പോകാം
    www.sunammi.blogspot.com

    ReplyDelete
  6. എടാ ചെക്കാ നീയും....!

    ReplyDelete
  7. ഒരു കുയ്ന്തുമില്ലാതെ എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാര്‍ക്കും ആത്മാര്‍ഥമായ നന്ദികള്‍..

    ReplyDelete
  8. ആശംസകള്‍... പോരട്ടെ നല്ല നല്ല പോസ്റ്റുകള്‍....

    ReplyDelete
  9. ആശംസകൾ... അപ്പോ... സമ്മാനം കിട്ടുന്നതിനായി കാത്തിരിക്കുന്നു...



    ദിവസവും ഓരോന്നായി പോന്നോട്ടെ... സമ്മാനമല്ല പോസ്റ്റുകൾ !!!


    ## please remove the word verification for comments...

    ReplyDelete
  10. അഴിമതിക്കാരായവരെ മന്ത്രി സ്ഥാനത്തിരുത്തെരുതെന്നാണ് മുഖ്യന്റെ വചനം. അതിപ്പോ തപ്പിയെടുക്കാന്‍ കുറെ പാടുപെടും.

    ReplyDelete
  11. അപ്പോ,
    പോരട്ടെ സാഹസങ്ങൾ ഒന്നൊന്നായി.
    നേരിടാൻ നുമ്മ റെഡി!

    ReplyDelete
  12. ...
    അബ്ദുല്‍ വാഹിദ്,
    ജയരജേട്ടന്‍,
    നൌഷാദ്ക്ക,
    വട്ടപ്പോയില്‍,
    പത്രക്കാരന്‍,
    KTK നടെരി ™,
    അബ്ദുള്ള ജാസിം ഇബ്രാഹിം,
    കെ.എം. റഷീദ്,
    ബൈജുവചനം
    ശങ്കരനാരായണന്‍ മലപ്പുറം
    അജീഷ് കുമാര്‍ -
    വി കെ ബാലകൃഷ്ണന്‍
    സമീര്‍ തിക്കൊടി
    ജയന്‍ ഏവൂര്‍....

    എല്ലാവരും ഏഎ തുടക്കക്കാരനെ ഒരു പാട് പ്രോത്സാഹിപ്പിച്ചതിന് നന്ദി..
    ഒരായിരം നന്ദി..

    ReplyDelete
  13. ഞമ്മളും കേറിരിക്കണു,ഇങ്ങടെ ബണ്ടീല്...സമ്മാനം ഈ-മെയിലായി പോന്നോട്ടെ...
    നടേരി പറഞ്ഞപോലെ കലക്ക് കലക്കുംന്ന് തോന്നണ്ണ്ട്..ആശംസകളുണ്ട്ട്ടാ...

    ReplyDelete
  14. താന്‍ നന്നായി എഴുതുന്നുണ്ട് ........... എന്റെ എല്ലാ വിധ ആശംസകളും നേരുന്നു ...................

    ReplyDelete

താങ്കളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടി അവശേഷിക്കുന്നു..